Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
ഞാൻ എല്ലാം സംസാരിചിട്ടുണ്ട് . അയാൾ നിന്നെ ഒരു പെയിങ് ഗസ്റ്റ് ആക്കി ഒരു വീട്ടിൽ കൊണ്ട് ആക്കും അവിടെ പോയി നിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പറയേണ്ടത് ഒക്കെ കുട്ടൻ സംസാരിക്കും. പിന്നെ നാളെ യോ മറ്റോ ഈ ഫോണിൽ ചൈത്രം ഹോം അപ്ലെയിൻസസ് എന്ന ഒരു നമ്പർ ഉണ്ട് അതിലേക്ക് വിളിക്കണം അവിടെ എന്റെ പേര് പറഞ്ഞിട്ട് ഇന്റർവ്യൂ നു ആണെന്ന് പറയണം അപ്പോ അവർ നേരിട്ട് ചെല്ലാൻ പറയും നീ പോയി കാണുക പിന്നെ സർട്ടിഫിക്കറ്റ് ഒന്നും കാണിക്കാൻ നില്കണ്ട പേരും ഒക്കെ മാറ്റി നിനക്ക് ഒരു പുതിയ ബയോഡേറ്റായും സർട്ടിഫിക്കറ്റും ഒക്കെ ഞാൻ തയ്യാറാക്കി ബാഗിൽ വച്ചിട്ടുണ്ട് അത് കാണിച്ച മതി . അവിടെ നിന്നെ എടുത്തു കൊള്ളും ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്. പിന്നെ അവിടെ നിന്ന് കുറച്ചു കാശ് ക്കെയുണ്ടാക്കി നീ പിന്നെന്താ നിന്റെ ഇഷ്ടം എന്നു നോക്കി എന്താ ന്ന് വച്ച ചെയ്യുക കേട്ടല്ലോ "
ശിവേട്ടൻ പറഞ്ഞു
എനിക്ക് അതൊകെ കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി വരുവാണ് .
എല്ലാരേം ഒരിക്കൽ കൂടെ നോക്കി ഞാൻ ആ ബാഗും വാങ്ങി ആ വലിയ വാതിലിന്റെ ചെറിയ ഒരു പോർഷനിലൂടെ ഇറങ്ങി
ഞാൻ അർജുൻ എന്ന അച്ചു ,
അച്ചു എന്ന് ഇവിടുന്ന് ഇറങ്ങിയ പിന്നെ എന്നെ വിളിക്കാൻ ആരും ഇല്ല . നീണ്ട 14 വർഷം ജുവനൈൽ ഹോമിലും ജയിലിലും ആയി കഴിഞ്ഞ് ഇന്ന് ഞാൻ സ്വതന്ത്രനാവുകയാണ്
14 ആം വയസിൽ ഒരു കൈ അബദ്ധം, കുഞ്ഞിലെ തന്നെ അച്ഛനും അമ്മയും ആരാണ് എന്നു പോലും അറിയാത്ത എന്നെ എടുത്ത് വളർത്തിയ ആ തറവാട്ടിലെ തമ്പുരാട്ടിയുടെ മോളെ എന്റെ കുഞ്ഞു കളികൂട്ടുകാരി ആതിര മോളെ കേറി പിടിച്ചു കുളത്തിൽ മുക്കി കൊല്ലാൻ നോക്കിയ നാട്ടിലെ ഒരു വഷളൻ ചെക്കനെ ഞാൻ കരയിൽ ഇട്ട് ഒന്ന് പെരുമാറി അബദ്ധത്തിൽ അവന്റെ തല കല്ലിൽ അടിച്ചു കൊണ്ട് അവൻ മരണപെട്ടു . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു
💬 Comments
View all comments