0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]

Author : അജ്ഞാതൻ Read All Parts 13.9K
കഷ്ട്ടപ്പെട്ടു തന്റെ ശ്വാസം നിയന്ത്രിക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു എഴുന്നേറ്റു നടന്നു വാതിൽക്കൽ എത്തി. "എന്താ ഞാൻ വെക്കുന്ന ഭക്ഷണം ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ അത് കഴിക്കാത്തത്?" സ്വാതി കണ്ണുകൾ തുറക്കാതെ അതെ പോലെ തന്നെ കിടന്നു ചോദിച്ചു. അവൾ ഉറങ്ങിയില്ല എന്ന് അറിഞ്ഞ ജയരാജ് ചെറുതായി ഞെട്ടി. അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു. "ഇനി എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് ആണോ കഴിക്കാത്തത്?" അയാളുടെ ഉത്തരം ഒന്നും കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും ചോദിച്ചു. "ഭക്ഷണം കഴിക്കാൻ അത് ഉണ്ടാക്കിയ കൈകൾ കൊണ്ട് വിളമ്പി തരണം. അല്ലാതെ എടുത്ത് വെച്ചത് കഴിക്കാൻ എനിക്ക് ഹോട്ടലിൽ പോയാൽ മതി." അയാൾ തിരിച്ചു അടിച്ചു. അയാളുടെ ഉത്തരം കേട്ട അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ മുഖത്ത് ഒരു കുസൃതി ചിരി കണ്ടു. ആദ്യം ആയാണ് അയാളിൽ അങ്ങനെ ഒരു ഭാവം കാണുന്നത്. അത് കണ്ടപ്പോൾ അവൾ ഒരു കാമുകിയെ പോലെ ലജ്ജിച്ചു.എന്നിട്ടു ഒന്നും പറയാതെ എഴുന്നേറ്റു അയാളെയും കടന്നു അടുക്കളയിലേക്കു പോയി.
അയാളെ കടന്നു പോകുമ്പോൾ അയാൾ തന്നെ കടന്നു പിടിക്കും എന്ന് അവൾ വിചാരിച്ചെങ്കിലും അതിനു വിരുദ്ധം ആയി അയാൾ അവൾക്കു വഴി മാറി കൊടുത്തു. അയാൾ അവളെ ഒന്ന് വട്ടു കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അയാൾ ഒന്നും മിണ്ടാതെ ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. അവൾ എല്ലാം അയാൾക്കു വിളമ്പി കൊടുത്തു ഒരു ഭാര്യയെ പോലെ അയാളുടെ അടുത്ത് ഇരുന്നു അയാള് കഴിക്കുന്നതും നോക്കി ഇരുന്നു. അവളുടെ

💬 Comments

View all comments