Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]
തന്റെ ശ്രദ്ധ വീണ്ടും അൻഷുലിലേക്കു മാറ്റിയിട്ടു പറഞ്ഞു...
ഡോക്ടർ: "അൻഷുൽ, എന്തിനാണ് താങ്കളിങ്ങനെ വേണ്ടാത്ത ഓരോന്നുമാലോചിക്കുന്നത്? നോക്ക്, നിങ്ങളുടെ 'സ്വന്തം' ഭാര്യ അതുകൊണ്ടു എന്തു മാത്രം ടെൻഷനിലാണെന്ന്..? ഏതു പണിയും ആസ്വദിച്ചു ചെയ്യണമെന്നാണ്.. താങ്കളിങ്ങനെയൊക്കെ ഓരോന്നാലോചിച്ച് അവളെ ടെൻഷനാക്കിയാൽ ജോലിയൊക്കെ ശെരിക്കുമാസ്വദിച്ചു ചെയ്യാൻ പറ്റുമോ..? അതുകൊണ്ട് ആ അനാവശ്യ ചിന്തകളൊക്കെ കളയണം കേട്ടോ..."
സത്യത്തിൽ താൻ അനാവശ്യമായി ഓരോന്നു ചിന്തിക്കുന്നുവെന്ന് സ്വാതി പറഞ്ഞപ്പോൾ അതെന്തൊക്കെയാണെന്ന് ജയരാജോ ആ ഡോക്ടറോ ചോദിച്ചാൽ എന്തു പറയുമെന്ന് വിഷമിച്ചിരിക്കുകയായിരുന്നു അൻഷുൽ... തന്നെക്കുറിച്ചങ്ങനെ സ്വാതി ഡോക്ടറോടു പറഞ്ഞപ്പോൾ അവളോട് ചെറുതായി ദേഷ്യം തോന്നിയിരുന്നു.. എന്നാലത് വെളിയിൽ കാണിച്ചിട്ട് ജയരാജേട്ടൻ വീണ്ടും വല്ലതും ചോദിച്ചാൽ എന്തുത്തരം കൊടുക്കുമെന്നോ, ഇനി താൻ ചോദിച്ചത് വല്ലതും സ്വാതിയയാളോട് പറയുമെന്നോ ഉള്ള പേടിയിലാണ് അൻഷുൽ തന്റെ ദേഷ്യമടക്കി അവരെ നോക്കി മിണ്ടാതെ കിടന്നത്... ഇപ്പോഴാ ഡോക്ടറുടെ ചോദ്യം കൂടി കേട്ട് സമാധാനമായ അൻഷുൽ തന്റെ തല നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു...
അൻഷുൽ: "ഏയ്, അവളത് വെറുതെ പറയുന്നതാണ് ഡോക്ടർ.. ഞാനിങ്ങനെ വെറുതെ പഴയ കാലത്തെ പറ്റിയൊക്കെ ചിന്തിക്കുമെന്നേയുള്ളു.. പിന്നെ ഇടയ്ക്കു വെറുതെയിരിക്കുമ്പോൾ ഈ അവസ്ഥ മാറില്ലേ എന്നൊക്കെ വെറുതെ ചിന്തിക്കും.. അത് ഒന്നു രണ്ടു തവണ അവളോട് പറഞ്ഞു പോയി, അതു കൊണ്ടാണ് അവളങ്ങനെ പറഞ്ഞത്.."
അൻഷുലിന്റെ മറുപടി കേട്ട് ഡോക്ടറിനവനോടു വല്ലാത്ത ദയ തോന്നി... അവന്റെ മുന്നിൽ വെച്ചു മറ്റൊരാൾ അവന്റെ ഭാര്യയുടെ ദേഹത്ത് കൈ വെച്ചനുഭവിക്കുന്നു.. അവൾ അതാസ്വദിക്കുന്നുമുണ്ട്... പാവം അവനതൊന്നുമറിയാതെ അവളെയും വിശ്വസിച്ചു കിടക്കുന്നു...
അപ്പോഴാണ് ജയരാജ് "ച്ഛെ..." എന്നു പറയുന്ന ശബ്ദം കേട്ടത്...
💬 Comments
View all comments