Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21 [Tony]
ബ്യൂട്ടിപാർലറിൽ പോയതും ജയരാജിന്റെ കൂട്ടാളികൾ ഇവിടെ വന്നു ചെയ്ത കാര്യങ്ങളും അവരുടെ കൈയിൽ കണ്ട പൂക്കളുമെല്ലാം അൻഷുലിനെ ആശങ്കാകുലനാക്കിയിരുന്നു... തന്റെ ഭാര്യയോട് അതിനെ പറ്റിയെല്ലാം ചോദിക്കാനവൻ കുറേ നേരമായി ഒരവസരം നോക്കിയിരിക്കുകയായിരുന്നു... അവൻ കിടന്നതും സ്വാതിയോട് ചോദിച്ചു...
അൻഷുൽ: "സ്വാതി, എന്താ ഇവിടെയിന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്..? ജയ.."
അവൻ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന സ്വാതി എടുത്തടിച്ച പോലെ അവനോടു ചോദിച്ചു..
സ്വാതി: "എന്ത് സംഭവിക്കുന്നുവെന്ന്..? നിങ്ങൾക്കു കണ്ണ് കാണാതെയായോ... നിങ്ങൾക്കായി ഏട്ടനൊരു അലമാര തന്നത് കണ്ടില്ലേ..?"
തന്നെ ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കാതെ താൻ ചോദിച്ചതിന് വ്യത്യസ്തമായി മറുചോദ്യം തന്നതു കേട്ട് ദേഷ്യം വന്ന അൻഷുൽ വീണ്ടുമെന്തോ ചോദിക്കാൻ തുനിയുന്നതിനു മുന്നേ സ്വാതി വീണ്ടുമവനെ നോക്കി അൽപ്പം ദേഷ്യത്തിൽ പറഞ്ഞു...
സ്വാതി: "വേഗം കിടന്നുറങ്ങാൻ നോക്ക്... എപ്പോ നോക്കിയാലും ഇങ്ങനെ ഓരോ ആവശ്യമില്ലാത്ത ചോദ്യങ്ങൾ... ഉം, ഉറങ്ങിക്കോ..."
അവളുടെ വാക്കുകളിൽ കണ്ട അധികാരഭാവം അൻഷുലിന് പുതുമയായിരുന്നു.. ഒന്നു രണ്ടു തവണ തന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നുവെങ്കിലും അവളിൽ ഒരിക്കലും ഇങ്ങനെയൊരു അധികാരഭാവം ഉണ്ടായിരുന്നില്ല... ജയരാജിന്റെ വീട്ടിൽ വരുന്നതു വരെ തന്നോടൊന്നു ഉച്ചത്തിൽ സംസാരിക്കാറു പോലുമില്ലായിരുന്ന സ്വാതി... അവളുടെ ഭാവം കണ്ട് സ്തബ്ധനായ അൻഷുൽ പിന്നെയൊന്നും മിണ്ടാനാകാതെ തന്റെ ഭാര്യ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് നടന്നു പോകുന്നത് നോക്കിയവിടെ കിടന്നു...
മൈലാഞ്ചിയിട്ട അവളുടെ കൈകൾ കൊണ്ട് വാതിലടച്ചപ്പോൾ തന്റെ പ്രിയപ്പെട്ട എന്തോ ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതു പോലെ അവനു തോന്നി... അവന്റെ കൺകോണിൽ കണ്ണുനീർ ഉരുണ്ടു കൂടിയെങ്കിലും താഴേക്കു വീഴാൻ മടിപിടിച്ചു കൊണ്ടത് പീലികളിൽ തങ്ങി
💬 Comments
View all comments