Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
ചെറിയൊരു മിന്നായം പോലെയാണ് അവനതു കണ്ടത്.. എന്നാൽ അത് ഉറപ്പിക്കുന്നതിനു മുന്നേ സ്വാതി തന്റെ മുറിയിലേക്കപ്പോൾ ചെല്ലുന്നതു കണ്ടപ്പോൾ അവന് ഉടനേ അവളുടെ കൂടെ അങ്ങോട്ട് ചെല്ലുവാനേ കഴിഞ്ഞുള്ളു..
സ്വാതി അൻഷുലിന്റെ മുറിയിൽ കയറി അവിടെ ഉറങ്ങിക്കിടന്നിരുന്ന സോണിയമോളെ വിളിച്ചുണർത്തി.. എന്നിട്ട് അവളുടെ കൂടെ കുഞ്ഞുവാവയെയും കളിപ്പിച്ചുകൊണ്ട് സ്വാതി അവിടെ ഇരുന്നു.. അൻഷുലും അവരുടെ കൂടെ കുഞ്ഞുമോളെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു.. കുറച്ചു നാളുകൾക്കു ശേഷം വീണ്ടും തന്റെ കൊച്ചു കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ അൻഷുലും ഒത്തിരി സന്തോഷിച്ചു..
അങ്ങനെ ഒത്തിരി നേരം കഴിഞ്ഞ് 9 മണി ആയപ്പോൾ സ്വാതി എഴുന്നേറ്റ് എല്ലാവരോടും അത്താഴം കഴിക്കാൻ വരാൻ പറഞ്ഞു.. അപ്പോഴേക്കും കുഞ്ഞുമോളും ഉറങ്ങാൻ തുടങ്ങിയിരുന്നു.. അവളെ വീണ്ടും തൊട്ടിലിൽ കൊണ്ടു കിടത്തിയിട്ട് സ്വാതി അവർക്കുള്ള അത്താഴം വിളമ്പി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. പതിവു പോലെ തന്നെ ആ ദിവസവും പിന്നെ കടന്നുപോയി...
പിറ്റേ ദിവസം...
വൈകിട്ട് അൻഷുൽ സോണിയമോളുടെ കൂടെ ഇരുന്ന് ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്ന തിരക്കിലായിരുന്നു.. സ്വാതി അടുക്കളയിൽ നിന്ന് ചായ തയ്യാറാക്കി, അൻഷുലിനെയും, മോളെയും ചായ കുടിക്കാൻ വിളിച്ചു.. അവർ വന്ന് ടേബിളിൽ ഇരുന്ന് ചായയും പലഹാരവും കഴിച്ചുകൊണ്ടിരുന്നു..
അപ്പോഴാണ് ജയരാജ് പുറത്തു പോയിട്ട് തിരിച്ചുവന്നത്.. അയാൾ അവരെ എല്ലാവരെയും വിഷ് ചെയ്തിട്ട് അകത്തേക്കു കയറിയപ്പോൾ സ്വാതി പതിവുപോലെ ബാക്കി ചായയും, പലഹാരങ്ങളുമായി ജയരാജിന്റെ മുറിയിലേക്ക് ചെന്നു.. വാതിലും ചാരി.. എന്തായാലും അൻഷുലിനിപ്പോൾ ഇവയെല്ലാം പരിചിതമായിരുന്നു.. അതിനാൽ അവനതു ശ്രെദ്ധിക്കാതെ തന്റെ മോളോടൊപ്പം ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്നു.. ഇടയ്ക്കിടക്ക് ജയരാജിന്റെ മുറിയിൽ നിന്ന്
💬 Comments
View all comments