0%

Chapter Title : സ്വന്തം ഭാഗം 10 [മനു ലാളന]

Author : Manu Lalana Read All Parts 1.6K

കൊണ്ട് മൂടുന്നത് കണ്ട് കുഞ്ഞയുടെ കണ്ണുകള്‍ പെട്ടെന്ന് ആര്‍ദ്രമായി..

"അതല്ല കുട്ടാ.. കുഞ്ഞ വഴക്ക് പറഞ്ഞതല്ല.. കുട്ടനു എന്തെങ്കിലും കാര്യം അറിയണം എങ്കില്‍ കുഞ്ഞയോടല്ലേ ചോദിക്കേണ്ടത്‌.. വേറെ ആരോടും ഓരോന്ന് പറഞ്ഞും ചോദിച്ചും ആവശ്യം ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഒന്നും പോവരുത് കേട്ടോ.. എന്‍റെ കണ്ണന്‍ നല്ല കുട്ടി അല്ലെ.. അതാ.. "

ഞാന്‍ എന്തോ തെറ്റ് ചെയ്തത് പോലെ മുഖം താഴ്ത്തി.. പിന്നെ ബാഗ് തുറന്നു ആ ബുക്കെടുത്ത്‌ കുഞ്ഞയുടെ കയ്യില്‍ കൊടുത്തു..

"ഞാന്‍ വായിച്ചില്ല കുഞ്ഞ.. അവന്‍ പറഞ്ഞതൊന്നും എനിക്കെങ്ങും മനസ്സിലായതും ഇല്ല.."

"കുട്ടാ.. പോട്ടെ.. നീ തെറ്റ് ചെയ്തെന്നു കുഞ്ഞ പറഞ്ഞില്ലല്ലോ.. കൂട്ടുകാരോട് ഇങ്ങിനെ ഒക്കെ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അതും ഇതും എന്നും പറഞ്ഞു ഓരോന്ന് അറിയാന്‍ പോയി പോയി പഠിത്തത്തില്‍ ശ്രദ്ധ പോവില്ലേ.. അതാ കുഞ്ഞ പറഞ്ഞത്.."

കുഞ്ഞ ഒരു കൈ എന്‍റെ പിന്നിലൂടെ ചുറ്റി എന്നെ ചേര്‍ത് പിടിച്ചു. മറ്റേ കൈയില്‍ ഞാന്‍ കൊടുത്ത ബുക്ക്‌ വാങ്ങി ഒന്ന് രണ്ടു പേജുകള്‍ തുറന്നു നോക്കുന്നത് കണ്ടു..

ഞാന്‍ മുഖം ആ തോളിന്റെ സൈഡില്‍ ചേര്‍ത്ത് കുഞ്ഞയുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു.

ആ ബുക്കിന്റെ പേജുകള്‍ മറിച്ചു നോക്കുന്ന കുഞ്ഞയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോ എന്തോ പോലെ.. കുഞ്ഞ പെട്ടെന്ന്‍ അതടച്ച്‌ മാറ്റി വെച്ചിട്ട് എന്നെ നോക്കി.

"കുട്ടനു എന്തേലും അറിയണേല്‍ അത് കുഞ്ഞയോടു മാത്രമേ ചോദിക്കാവൂ ഇനി, കേട്ടോ.. പുറത്തൊക്കെ പോയി ആരോടേലും അറിയാത്ത കാര്യങ്ങള്‍ ചോദിച്ചിട്ട് എന്‍റെ മോന്‍ ആവശ്യം ഇല്ലാത്ത എന്തേലും ഒക്കെ അറിയുന്നത് എന്തിനാ.. കണ്ണന് നന്നായി പഠിക്കണ്ടേ..

💬 Comments

View all comments