0%

Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 65.7K

ജനങ്ങൾ പതിയെ രംഗം കാലിയാക്കി പിന്നീട് മാധവനും ശ്രീജേഷും സുഗുണനും നാട്ടുകാര്യവും രാഷ്ട്രീയ കാര്യവും കൃഷിയെ പറ്റിയൊക്കെ സംസാരിച്ചു.ഒന്നും മിണ്ടുന്നില്ല എങ്കിലും ഇതെല്ലാം കേട്ട് ജനാർദ്ധനൻ ചാരുകസേരയിൽ ഇരുന്നു.ഇനി അമ്പലത്തിൽ വൈകിട്ട് താലപ്പൊലിയും നാട്ടിലെ തന്നെ ക്ലബ് വക ചെറിയൊരു പ്രോഗ്രാമും ഉണ്ട്.മാധവനും രമ്യയും അത് കഴിഞ്ഞ് വേണം വീട്ടിൽ പോകാൻ. ജാനകിയും സുഗുണനും നാളെയാണ് പോകൂ.

ജനാർദ്ധനൻ ഒഴികെ ബാക്കി ഉള്ളവർ പതിയെ കുളക്കരയിൽ ഒത്തുകൂടി ചെറിയൊരു കള്ളുകുടിയും കഴിഞ്ഞ് ലോകകാര്യം പറഞ്ഞ് സമയം കളഞ്ഞു.വൈകിട്ടടെ അമ്പലത്തിൽ പോകാൻ എല്ലാവരും ഒരുങ്ങി.

കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി വൈകിട്ടോടെ എല്ലാവരും അമ്പലത്തിൽ എത്തി.മാധവൻ ഇടാന്‍ കൊണ്ട് വന്ന ഡ്രെസ്സില്‍ നിന്ന് ഒരു പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും പച്ചക്കരയന്‍ മുണ്ടും ഉ ത്തുടുത്തു കൊണ്ടാണ്അമ്പലപ്പറമ്പിൽ എത്തിയത്.

രമ്യയുടെ വേഷം സെറ്റ് സാരിയാണ്. കസവിന്റെ നൂലുകൊണ്ട് വര്‍ക്ക് ചെയ്ത സാരിക്ക് ചേരുന്ന നീലകളര്‍ ബ്ളൌസും. എത്തിയപ്പോൾ മുതൽ രമ്യ ശിവനെ തിരയുന്നതാണ്.എന്നാൽ ഒരിടത്തും കാണാൻ സാധിച്ചില്ല.തിരക്കാവും എന്നവൾ സ്വയം സമാധാനിച്ചു.അമ്പലമുറ്റം നിറയെ ആളും ബഹളവും, കൊടി തോരണങ്ങളും,

കച്ചവടക്കാരുമോക്കെയായി ആകെ ബഹളമയം… സന്ധ്യയോടെ താലപ്പൊലി ഘോഷയാത്ര ആരംഭിച്ചു.സാരിയിൽ സുന്ദരി കളായ പെണ്ണുങ്ങൾ തലവുമായി അങ്ങോട്ടെത്തി. ആ നാട്ടിലെ മിക്ക സ്ത്രീകളും ഒണ്ട്.

അവരുടെ കൂട്ടത്തിൽ ഗോപികയും താലമെന്തി നടക്കുന്നുണ്ടാരുന്നു.ഒട്ടനവധി പേരുണ്ടായിട്ടും ഇരുട്ട് വീണു തുടങ്ങി എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ ഗോപികയെ അവൻ ആ തിരക്കിനിടയിലും കണ്ടെത്തി.എന്നാൽ അതിലും അത്ഭുത പെടുത്തിയത് അവളുടെ ഇളം പച്ച സാരിയാണ് .

താൻ ഇട്ടിരിക്കുന്ന ഷർട്ടും ആയി നല്ല ചർച്ചയായിരുന്നു.ആ സാരിയുടെ ബാക്കി

💬 Comments

View all comments