0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1867
മണ്ഡപത്തിലേക്ക് തള്ളി കയറ്റി വിടുമ്പോഴും മനസ്സെവിടെയോ ആയിരുന്നു... കെട്ടിമേളവും കരഘോഷങ്ങളും കേൾക്കെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി എല്ലാവരുടെയും അനുഗ്രഹ ആശീർവാദത്തോടെ എന്റെ ചിന്നുവിന്റെ കഴുത്തിൽ താലി വീഴുന്ന ആ മുഹൂർത്തത്തിൽ എപ്പോഴോ കണ്ണുകൾ ഉടക്കിയത് കിച്ചുവേട്ടനിലാണ്..കിച്ചുവേട്ടനെ കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു ആശ്വാസം തോന്നി...   ഒരു പുഞ്ചിരിയോടെ മണ്ഡപത്തിനടുത് മാറി നിൽക്കുന്ന കിച്ചേട്ടനെ കണ്ടു എന്റെ കണ്ണുകൾ വിടർന്നു  ..  ഒന്നു നോക്കി ചിരിച്ചു.  പക്ഷെ എന്നെ കിച്ചേട്ടൻ ശ്രദ്ധിക്കുന്ന കൂടി ഇലായിരുന്നു .. എന്നെ കണ്ടതായി കൂടി ഭാവിക്കാതെ കിച്ചേട്ടനെന്റെ മുന്നിൽ നിന്നും നടന്നകലുന്നത്  ചെറിയൊരു വിഷമത്തോടെ ഞാൻ നോക്കി നിന്നു... കിച്ചേട്ടൻ പിണങ്ങി കാണുമോ.. ?  എങ്കിൽ പിന്നെ തീരുമാനം ആയി.  പൊതുവെ ആരോടും വഴക്കിനോ ദേഷ്യപ്പെടാനോ പോകാത്ത സ്വഭാവക്കാരനാണ് കിച്ചേട്ടൻ..  പക്ഷെ ദേഷ്യപ്പെട്ടൽ പിന്നെ ചെകുത്താൻ കയറിയ പോലെ ആണ്..  ആരു പറഞ്ഞാലും അടങ്ങില്ല.. എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി.. പലപ്പോഴായി കിച്ചേട്ടനെ കണ്ടെങ്കിലും എന്നെ ശ്രദ്ധിക്കാതെ ഉള്ള അങ്ങേരുടെ പോക്ക് കണ്ട് എനിക്ക് സംശയം തോന്നിയതാണ്...  പെണ്ണിന്റെയും ചെക്കന്റേയും കൂടെ ഫോട്ടോ എടുക്കാൻ നിന്ന നേരം എന്റെ അരികിൽ നിന്നു കിച്ചേട്ടൻ മാറി നിന്ന ആ നിമിഷം ഞാൻ അത് തീർച്ചപ്പെടുത്തി..  കിച്ചേട്ടൻ കൊതികുത്തിയിരിക്കുന്നു...അതും  ഈ പാവം ശ്രീകുട്ടിയോട്....
എല്ലാം എന്റെ തെറ്റാ....  അത്രക്കൊന്നും പോകേണ്ടി ഇരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു.  പറ്റിപ്പോയി..സ്വയം പഴിച്ചു ചെക്കൻ വീട്ടിലേക്ക് വിരുന്നിനു പോകാൻ നേരം കിച്ചേട്ടന്റെ വണ്ടിയിൽ തന്നെ ഞാൻ ഇടം പിടിച്ചു.  കൂടെ ചേച്ചിയും അവരുടെ കുരുപ്പുകളും പിന്നെ അമ്മയും.. കാറിന്റെ മുന്നിൽ തന്നെ ഞാൻ കയറി ഇരുന്നു..  പണ്ടൊരിക്കൽ ബൈക്കിൽ നിന്നു വീണു വയ്യാണ്ട് കിച്ചേട്ടൻ കിടന്നപ്പോൾ വഴക്കുണ്ടാക്കി വാങ്ങിപ്പിച്ചതാണ് ഞാൻ ഈ കാർ..  പിന്നെ ആ ബൈക്കിൽ തൊടാൻ ഞാൻ കിച്ചേട്ടനെ അനുവദിച്ചിട്ടില്ല.. കല്യാണ വണ്ടിക്കു പിന്നാലെ കാറ്‌ പായുമ്പോൾ കണ്ണ് പറിക്കാതെ ഞാൻ കിച്ചേട്ടനെ തന്നെ നോക്കി ഇരുന്നു..  അതറിഞ്ഞിട്ടു കൂടി എന്നെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കിച്ചേട്ടൻ കൂട്ടാക്കാഞ്ഞത് എന്നെ നന്നായി ചൊടിപ്പിച്ചു. "

💬 Comments

View all comments