Chapter Title : സ്വപ്ന സുന്ദരി സഫീന (ജിന്ന്)
മുറുമുറുപ്പ് ഉണ്ടാവാൻ കാരണമായി. പക്ഷേ ഞങ്ങൾ ആ ബന്ധം അതെ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോയി.. അങ്ങനെ വർഷം ഒന്ന് കഴിയുമ്പോൾ മാനേജർ എന്ന നിലയിൽ ഞാൻ 100% എന്റെ കഴിവ് തെളിയിച്ചിരുന്നു.അതിനു എനിക്ക് മാനാജ്‌മെന്റിന്റെ പ്രത്യേക പ്രശംസയും കിട്ടി... എല്ലാ വർഷവും ഇവിടെ സാലറി ഇൻക്രിമെന്റ് ഉണ്ടാവാറുണ്ട്.. ആ വർഷവും പതിവ് പോലെ തന്നെ സംഭവിച്ചു. ശമ്പള വർധനവ് ഉണ്ടായി. സാലറി സ്റ്റേറ്റ്മെന്റ് കയ്യിൽ കിട്ടിയപ്പോൾ സഫീന എന്റടുത് വന്നു പറഞ്ഞു. സാർ , സാലറി കൂടിയല്ലേ? ചിലവ് വേണം, ഞാൻ പറഞ്ഞു വേണോ?? തരാമല്ലോ...നിനക്ക് മാത്രം എന്ത് തരും സാർ? എന്ത് വേണേലും തരാം.. അതിനു മുമ്പ് എനിക്ക് സഫീനയോട് ഒരു കാര്യം പറയാനുണ്ട്. ഇൗ സാർ വിളി ഒന്ന് നിർത്തണം.. കുറഞ്ഞത് നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ എങ്കിലും.. അത് കേട്ട് അവള് എന്നെ ഒന്ന് അർഥം വച്ച് നോക്കി ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് അവിടെ നിന്ന് പോയി. ഉളളിൽ ചിരിച്ചു കൊണ്ട് ഞാൻ ഒന്ന് ചാരി ഇരുന്നു. അവളുടെ ആ മുഖ ഭാവം എന്റെ മനസ്സിൽ പറയാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടാക്കി, എനിക്കവളെ വല്ലാതെ ഇഷ്ടപ്പെട്ടു എന്നു പറയുന്നത് ആകും കൂടുതൽ എളുപ്പം, കുറച്ചു കാലങ്ങൾ ആയി അവളും ആയി അടുത്ത് ഇടപെട്ടപ്പോൾ ഒരു പാട് കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ എന്ത് കൊണ്ടോ കൂടുതൽ മനസ്സ് കൊണ്ട് അവളിലേക്ക് ഞാൻ പോലും അറിയാതെ അടുത്ത് പോയി, അവളോട് എനിക്കൊരു പ്രത്യേക താൽപര്യം ഞാൻ അറിയാതെ തന്നെ എന്റെ
💬 Comments
View all comments