0%

Chapter Title : സ്വപ്ന സുന്ദരി സഫീന (ജിന്ന്)

Author : ജിന്ന് Read All Parts 1.6K

മെയിൻ റോഡിലേക്കു കയറുന്നിടത്തു എനിക്ക് വേണ്ടി ദൈവം അടുത്ത പരീക്ഷണം ഒരുക്കി വെച്ചിരുന്നു, സ്കൂൾ തുറന്ന തിരക്ക്, കച്ചവടക്കാർ, യാത്രക്കാർ, സ്കൂൾ വിദ്യാർത്ഥികൾ, മറ്റു ചെറുതും വലുതും ആയ വാഹനങ്ങൾ എല്ലാം കൊണ്ടും തിങ്ങി നിറഞ്ഞ നഗര റോഡുകൾ, എല്ലാവരും ഇഷ്ട്ടപ്പെടുന്ന കാലാവസ്ഥ ആണെങ്കിലും ഒരു നിമിഷം ഈ മഴയേ ശപിക്കാത്തവർ ഉണ്ടാകില്ല... കലികാലം എന്ന് തോന്നും വിധം ആയിരുന്നു ബ്ലോക്ക്, എല്ലായിടത്തും വാഹങ്ങളുടെ ഹോൺ ഇടിമുഴക്കുന്ന ശബ്ദം , ചെവി തുളച്ചു കയറുന്നു, ദൈവമേ ഇന്നു ടീം മെംബേർസ് മീറ്റിംഗ് ഉണ്ട്,സമയം 8 മണി, 8 .30 ആണല്ലോ മീറ്റിംഗ് തുടങ്ങേണ്ടത്, എല്ലാവർക്കും മാതൃക ആവേണ്ട ഞാൻ തന്നെ ലേറ്റ് ആയാൽ ബാക്കി ഉള്ളവരോട് കൃത്യനിഷ്ഠയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും,,,, ഇന്നത്തെ മീറ്റിംഗിൽ പറയേണ്ട മെയിൻ വിഷയംതന്നെ, ഡ്യൂട്ടി സമയത്തിന്റെ കാര്യം ആണ്, നീട്ടി ഒരു ശ്വാസം വീട്ടു ആ അവസ്ഥയെ ഞാൻ ഉൾക്കൊണ്ടു, പതുക്കെ പതുക്കെ വാഹനം മുമ്പോട്ടുനീങ്ങി, ദേഷ്യം കൊണ്ട് ഞാനും അടിച്ചു ഹോൺ, പെട്ടന്നു എന്റെ മൊബൈൽ റിംഗ് ചെയ്തു, പൂർണമായ ശ്രദ്ധ പുറത്തു ആയതിനാൽ റിങ് ചെയ്തതു കേട്ട് കൊണ്ട് ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു, അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി ♩ ♪ ♫ ♬ ♭ ♮ ♯ നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി ♩ ♪ ♫ ♬ ♭ ♮ ♯....... എടുത്തു നോക്കിയപ്പോൾ, ദൈവമേ ഹോസ്പിറ്റലിൽ നിന്നും എന്റെ ടീം ലീഡർ ആണ് സഫീന !!!! ഞാൻ: ഹലോ

💬 Comments

View all comments