Chapter Title : സ്വപ്നദേവത മിഷേൽ
ആരോ പറഞ്ഞത് ഓർക്കുന്നു. സംഭവം ഇവിടെ അടുത്താണ് താനും. ഗൂഗിൾ ഫുഡ് ഫെസ്റ്റിവൽ നിയർ ബൈ എന്ന് അടിച്ചു കൊടുത്തു ഗൂഗിളേട്ടനെ തപ്പാൻ വിട്ടു. സംഭവം 2 സെക്കൻഡിൽ ചേട്ടൻ തപ്പിയെടുത്തു ഫുൾ വിവരങ്ങളും. അല്ലേലും ഈ ഗൂഗിളേട്ടനെ സമ്മതിക്കണം, എന്താ കണക്ഷൻസ്, എത്ര പെട്ടന്നാ സംഭവം തപ്പിയെടുത്തു തന്നത്... അപ്പം അത് തന്നെ. 12 മണിയാവാൻ ഞാൻ കാത്തിരുന്നു.
ഓഫീസിലെ തിരക്കുകൾ കാരണം 12 മണിയായത് പെട്ടന്നായിരുന്നു. 11:55 ആയപ്പോ ഞാൻ പതിയെ ലിഫ്റ്റിന്റെ അരികിൽ ചെന്ന്. നീയിന്ന് ക്യാന്റീനിൽ വരുന്നില്ലേ എന്ന് കൂടെയുള്ളവർ ചോദിച്ചപ്പോ നൈസ് ആയിട്ട് ഇല്ല ഞാൻ ഇന്ന് പുറത്തൂന്നാ കഴിക്കുന്നേ എന്നും പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവര് ഞാൻ ഇല്ലാതെ ഭക്ഷണത്തിന് പോവില്ലന്നെ. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണില്ല എന്റെ സ്വപ്നദേവത അതാ എതിർ വശത്തു നിന്നും വരുന്നു. ഞാൻ മെല്ലെ കൈ പകുതി ഉയർത്തി ചെറിയൊരു റ്റാറ്റാ പോലെ വീശി. അവളും തിരിച്ചു കൈ വീശി. അവൾ അടുത്തെത്തിയപ്പോ ഞാൻ ലിഫ്റ്റിൽ കുത്തി.
"എല്ലാം എടുത്തല്ലോ? നമ്മുക്ക് പോവാം?" ഞാൻ അവളോട് ചോദിച്ചു.
"എന്താ എടുക്കേണ്ടത്?" അവൾ അത്ഭുതഭാവത്തിൽ ചോദിച്ചു.
"നല്ല മൂഡ്, മുത്ത് പൊഴിയുന്നത് പോലുള്ള നിന്റെ ചിരി, പിന്നെ ഇഷ്ടം പോലെ കഴിക്കാനുള്ള ഒരു വയറും." ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
"ഹിഹി അതെല്ലാം എടുത്തിട്ടുണ്ട്." ഇത്രയും പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവളെന്റെ കയ്യിൽ തട്ടി.
ആഹാ കൊള്ളാം, അവൾ നല്ല കമ്പനി ആണെന്ന് തോന്നുന്നു. ഇത് മൈന്റൈൻ ചെയ്യണം. എങ്ങനെ എങ്കിലും ഇവളെ
💬 Comments
View all comments