Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
""
"" അത്.. ഒരു മാസം മുന്നേ ഞാൻ നിന്നെ പ്രസവിച്ചു.. ഇതൊക്കെ സാധാരണയായി നടക്കുന്ന കാര്യല്ലേ.. ഡെലിവറിക്ക് മുന്നെ പ്രസവ വേദന വന്ന് പ്രദവിക്കുന്നത്..! ""
ഞാൻ ഇതും അതുമായി കൂട്ടി കുഴച്ച് പറഞ്ഞു ~~~
"" ഇനി ചിലപ്പോൾ അത് കാരണത്താലോവോ.. ""
"" നിക്ക് നിക്ക്.. നീ എന്താ.. പറയാൻ വന്നേന്ന് എനിക്ക് മനസ്സിലായി..! നിന്നോട് ഞാൻ പറഞ്ഞതാണ് ആ കാര്യം ഇനി നമ്മുക്കിടയിൽ പറയരുതെന്ന്..!! അതെന്തെങ്കിലും ആയ്ക്കോട്ടെ.. അത് കാരണം അമ്മ മരിച്ചൊന്നും ഇല്ലല്ലോ.. ഇപ്പോഴും ജീവനോടെ ഇല്ലേ..! ഇനി അതും ഇതും പറഞ്ഞു ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം ഇനിയും എടുത്തിട്ടാൽ ഉണ്ടല്ലോ..!! ""
ഞാൻ അമ്മയുടെ പെട്ടെന്നുള്ള ഭാവം മറിയുള്ള സംസാരം കേട്ട് മനസ്സിൽ ചിന്തിച്ചു ---
""" അയ്യോ.. എത്ര.. പെട്ടന്നാ.. അമ്മ മാറി പോയത്.. ഇത്ര നേരം ചിരിച്ചോണ്ടിരുന്ന അമ്മ പെട്ടെന്ന് ദേഷ്യപ്പെട്ടല്ലോ...! അല്ല അമ്മയെ കുറ്റം പറയാനും പറ്റില്ല.. അമ്മ എന്നോട് അത് ഇനി പറയരുതെന്ന് പറഞ്ഞതായിരുന്നു.. പിന്നെയും അത് തന്നെ കേട്ടപ്പോൾ ദേഷ്യം വന്നതാവും.. """
അതും ആലോചിച്ചു കൊണ്ട് ഞാൻ അമ്മയുടെ വയറിൽ മുഖം പൂത്തി കിടന്നു.. പെട്ടെന്ന് അമ്മ ---
"" എടാ... കുട്ടാ... നീ പേടിച്ചോ..! അച്ചോടാ... അമ്മ നിന്നെ കളിപ്പിക്കാൻ അങ്ങനെ ദേഷ്യം കാണിച്ചതല്ലേ.. അപ്പോഴത്തേക്കും മോൻ പിങ്ങിയോ.. അയ്യേ.. മോശം... മോശം.!! ""
ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു ---
"" ഈ തള്ളേനെ കൊണ്ട് ആള് കുടുങ്ങിയല്ലോ.. ഇനി ഇങ്ങനെ എന്നെ കളിപ്പിച്ചാൽ ഉറപ്പായും
💬 Comments
View all comments