Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
പറഞ്ഞപ്പോ പാവത്തിൻ്റെ മുഖത്ത് വിഷമം വന്നു ...
"He abused me many times....." ഒരു പതിഞ്ഞ ശബ്ദത്തിൽ വിഷമത്തോടെ അവൾ പറഞ്ഞു... വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും മനസിലാകുന്നില്ല...
അപ്പോ ഒരു കാര്യം ഉറപ്പായി... ഈ കാണുന്നതല്ല അവൻ ഛെ... ഇവനെ ആണല്ലോ ഞാൻ ഇത്രയും കാലം ബ്രദർ നെ പോലെ കണ്ടത്.... എന്നിട്ട് അവൻ എന്നെ propose ചെയ്യുന്നു.... തെണ്ടി....... ഈ സമയം ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരുത്തനായി അവൻ....
ഞാൻ ഒന്നും വിശ്വസിക്കാൻ പോലുമാകാതെ കിടന്നു... എന്തൊക്കെയോ എൻ്റെ മുന്നിൽ മിന്നി മായുന്നു... ഉറങ്ങാൻ കഴിയുന്നില്ല... ഒരുപാട് സമയം കിടന്നു... ഇല്ല കഴിയുന്നില്ല... ഞാൻ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന KF strong ബീയർ എടുത്ത് കുടിച്ചു... അല്പം കഴിഞ്ഞപ്പോൾ തലക്ക് പിടിക്കാൻ തുടങ്ങി....
ഞാൻ എല്ലാം മറന്നു ഉറങ്ങാൻ കിടന്നു... അൽപ സമയത്തിനകം നല്ല ഉറക്കമായി.... ആ ഉറക്കത്തിൽ ഞാൻ ഒരു ദു:സ്വപ്നം കണ്ടൂ.... രാത്രി ആരോ വീടിൻ്റെ ബെല്ലടിക്കുന്നു.... ഒരുപാട് തവണ ബെല്ലടിച്ചിട്ടും ആരും തുറക്കുന്നില്ല.. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല കാലും കയ്യും ഒന്നും ഇല്ലാത്ത അവസ്ഥ....
അല്പം കഴിഞ്ഞപ്പോൾ ആരോ വാതിൽ തുറന്നു എന്തൊക്കെയോ ഒച്ചത്തിൽ സംസാരിക്കുന്നുണ്ട്....
പിന്നെ നിശബ്ദത....
അല്പ സമയത്തിന് ശേഷം ഞാൻ ഒരുപാട് പാമ്പുകൾ ഉള്ള ഒരിടത്ത് അകപ്പെട്ടു... എനിക്ക് വല്ലാത്ത അറപ്പ് തോന്നി .. പാമ്പ് എൻ്റെ കാലിലോക്കെ ചുറ്റി പിടിക്കുന്നുണ്ട്... അത് ഇഴഞ്ഞു മുകളിലേക്കും കേറുന്നുണ്ട്.... ഞാൻ കാല് കൊണ്ട് ചവിട്ടി കളഞ്ഞു... എന്നിട്ടും അത് പോകുന്നില്ല....
💬 Comments
View all comments