Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 5 [Binoy T]
ഞാൻ ഉടൻതന്നെ മുറിയിൽ നിന്നും ഇറങ്ങി, എന്റെ റൂമിലേക്ക് പോയി വസ്ത്രങ്ങൾ എല്ലാം ഒന്നും കൂടി മാറി ലക്ഷ്മിയെ കൂട്ടാനായി തിടുക്കത്തിൽ താഴ്ത്തേക്കു ഇറങ്ങി വന്നു.
താഴെ നന്ദുട്ടി വാതിലിൽ എന്നെയും നോക്കി നില്പുണ്ടായിരുന്നു. കാറിൽ കയറി അവളോട് യാത്ര പറയാൻ തുടങ്ങവേ നന്ദുട്ടി എന്നോട് പറഞ്ഞു.
"ഷി ഡോണ്ട് ഹാവ് ടു നോ പപ്പാ."
ഞാൻ അവളെ നോക്കി സമ്മതഭാവത്തിൽ ചിരിച്ചു. ഗേറ്റിനു പുറത്തേക്കു ഡ്രൈവ് ചെയ്യുമ്പോളും എന്നെ നോക്കി നില്‍കുന്ന നന്ദുട്ടിയെ എനിക്ക് വണ്ടിയുടെ സൈഡ് മിറാറിലൂടെ കാണാമായിരുന്നു.
--------------------------------------------------------------------------------------------------------------------
ലക്ഷ്മി കാറിൽ കയറിയപ്പോൾ ആദ്യം ചോദിച്ചത് നന്ദുട്ടിയെ കുട്ടിയില്ലേ എന്നാണ്.
"അവൾ വന്നോളും എന്ന പറഞ്ഞേ" ഞാൻ എന്തോ ഓർത്ത പോലെ പെട്ടാണ് മറുപടി പറഞ്ഞു.
ഇതിനുമുന്നെ ഒരുപാടു കൊച്ചു കൊച്ചു കള്ളങ്ങൾ ലക്ഷ്‌മിയയോട് പറഞ്ഞിട്ടുണ്ടെകിലും അപ്പോൾ എനിക്ക് തോന്നിയത് ഇതു ഞാൻ അവളോട് പറഞ്ഞ ആദ്യത്തെ കള്ളമായാണ്.വീട്ടിൽ എത്തുന്നത് വരെ ലക്ഷ്മി അന്ന് കോളേജിൽ നടന്ന കാര്യങ്ങളുടെ ഒരു വിശദമായ വിവരം തന്നെ എനിക്ക് തരുനുണ്ടായിരുന്നു.
വീട്ടിൽ എത്തുമ്പോള്‍ അവിടെ നന്ദുട്ടിയെ കാണുമ്പോൾ ലക്ഷ്മി മനസിലാകില്ലേ ഞാൻ കള്ളം പറഞ്ഞതാണെന്ന്. അവൾ ഉച്ചക്ക് വന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു. സത്യത്തിൽ ഞാൻ അതിനെ കുറിച്ച ഓർത്തില്ല. ആ ചിന്തയിൽ ഞാൻ ലേശം അസ്വസ്ഥനായി. വീട്ടിൽ എത്തിയപ്പോള്‍ എന്തോ ഒരു കള്ളത്തരം ചെയ്ത കുട്ടിയെപ്പോലെ എന്റെ മുഖഭാവം മാറാൻ തുടങ്ങി. ലക്ഷ്മിയുടെ കൈയിലെ താക്കോൽ ഉപയോഗിച്ച് അവൾ വാതിൽ തുറക്കാൻ നോക്കി. അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നതിനാൽ തുറക്കാൻ സാധിച്ചില്ല.
"നന്ദുട്ടി വന്നു എന്ന് തോനുന്നു" എന്ന് പറഞ്ഞു ലക്ഷ്മി കാളിങ് ബെൽ അടിച്ചു. അല്പം നേരം കഴിഞ്ഞു തലയിൽ ഇറാൻ തോർത്ത് കൊണ്ട് മുടിചുറ്റി കെട്ടി നന്ദുട്ടി വന്നു വാതിൽ തുറന്നു. ഒരു ഇളം ആഷ് കളർ ടി ഷർട്ടും ഒരു ബ്രൗൺ കളർ പൈജാമ പാന്റ്സും ആണ് അവൾ ഇട്ടിരുന്നത്. കുളി കഴിഞ്ഞു ഇപ്പോൾ കേറിയാതെ ഉള്ളു. മുഖത്തു ലേശം ക്രീം പുരണ്ടിരിക്കുന്നു. അത് തേക്കുന്നതിനിടക്ക് ഓടിവന്നു വാതിൽ തുറന്നതാണ്.
"നീ
💬 Comments
View all comments