0%

Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Author : alby Read All Parts 608

അവിടെ നിൽപ്പുണ്ട്.ഇത് കണ്ടാവണം...

ആ,രാധു.ഇത് ഗോകുൽ.എന്റെ ഏറ്റവും ഡിയർ സ്റ്റുഡന്റ്.ഇപ്പൊ കൊച്ചി വിമലയിൽ എംസിഎ ഫൈനൽ ഇയർ ആണ്.പടിഞ്ഞാറേതിലെ ഗോമതിയമ്മേടെ.....

മനസിലായി,ഹായ് ഗോകുൽ....

അറിയാം,സാർ പറഞ്ഞിട്ടുണ്ട്.ഞാനൊന്ന് തൊഴുതു വരാം.

ശരി ഗോകുൽ, ഞങ്ങളും പോകുവാ. മറക്കണ്ട.ഉച്ചക്ക് വന്നേക്കണം.

ശരി ചേച്ചി.എത്തിയേക്കാം....

സമയത്തുതന്നെ ഗോകുൽ എത്തി.

ഡാ ഗോകൂ, നിന്നെ കാണാനേ ഇല്ലാല്ലോ.ആരു വന്നില്ലേലും നീ വരുവെന്നാ കരുതിയെ,എത്തിയതും സുമതിയമ്മ ഭാണ്ഡക്കെട്ട് അഴിച്ചു.

ഒന്ന് നിർത്തമ്മേ, ഈ പള്ളൂപറച്ചില്. അവനു എക്സാം എഴുതണ്ടേ.അത് കഴിഞ്ഞുള്ള കല്യാണം കൂടലൊക്കെ മതി.

തലേന്നെലും വന്നുപോവാരുന്നുട്ടോ.

അതുപിന്നെ,ഞാൻ ഹോസ്റ്റലിൽ കൂടി.ഇങ്ങോട്ടുവന്നാൽ ഇവിടാരിക്കും ഏതുനേരോം.നോക്കലൊന്നും ഉണ്ടാവില്ല. പിന്നെ ഉറക്കോം. അതാ.

പോട്ടെ, നീ വാ.കഴിക്കാം.

ഡാ, ചെക്കാ ഇട്ട് ഇളക്കിക്കൊണ്ടിരിക്കാതെ വാരിക്കഴിക്ക്.പണ്ടുതൊട്ടേ ഇങ്ങനാ മോളെ,കോഴി ചികയുന്നപോലെ ചികഞ്ഞോണ്ടിരിക്കും.

അതെ,രണ്ടു മണിക്കൂററേലും വേണം ഒന്ന് കഴിച്ചെണീക്കാൻ.

മതി ആ ചെക്കനെ കളിയാക്കിയത്.എന്നാലും ഗോകുലേ ഇത്തിരി സ്പീഡൊക്കെ ആകാട്ടോ.

മൂന്നുപേരുടെ കൊട്ടലിനിടയിൽ പാവം പെട്ടുപോയി എന്നുപറഞ്ഞാൽ മതിയല്ലോ.ഒരുവിധം കഴിച്ചുതീർത്ത് അവൻ പോവാനിറങ്ങി.

അല്പം പായസംകൂടെ കഴിച്ചിട്ട് പോ ഗോകുലേ.ധൃതിവച്ചു പോയിട്ട് അവിടാരാ.

പായസം കഴിക്കാം,പക്ഷെ പെട്ടെന്ന് പോണം ചേച്ചീ.ഇത്തിരി ജോലിയുണ്ട്.

കറങ്ങിനടക്കാൻ ആരിക്കും.എന്തായാലും നടക്കട്ടെ.കുടിച്ചുതീർന്ന ഗ്ലാസ്സുമായി അവൾ അകത്തേക്ക് നടന്നു. #######

ദിനങ്ങൾ പൊയ്ക്കോണ്ടിരുന്നു. ചികിത്സയുടെ ഭാഗമായി കാലിന് സ്വാധീനക്കുറവുള്ള അച്ഛനെയും കൂട്ടി അമ്മ ചേട്ടന്റെ വീട്ടിലേക്ക് മാറി.പകൽസമയങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വീട് വൈകിട്ട് അഞ്ചുമണിയോടെ ഉണരും.ട്യൂഷൻ പിള്ളേരുടെ ഒച്ചപ്പാടും ബഹളവും ഒൻപതുവരെ നീളും.രാത്രി ഭക്ഷണവും കഴിഞ്ഞു ശങ്കർ ക്ലബ്ബിൽ പോവാനിറങ്ങി.

അതെ,രാത്രിക്കുള്ള ഈ ക്ലബ്ബിൽപ്പോക്ക് എങ്കിലും നിർത്തിക്കൂടെ.

അങ്ങനെ പെട്ടെന്ന് പറ്റില്ല രാധു,ഓരോ ഉത്തരവാദിത്വം അല്ലെ.പറ്റില്ലെന്ന് പറയാൻ

💬 Comments

View all comments