Chapter Title : സ്വർഗത്തേക്കാൾ സുന്ദരം [സ്പൾബർ]
തുടക്കുകയാണ് അമ്മ. അവൻ പതിയെ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി. തികഞ്ഞ ആത്മാർത്ഥതയോടെ അച്ചനെ പരിചരിക്കുകയാണ് തന്റെയമ്മ. നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ, താൻ കേട്ടതെല്ലാം അമ്മ തന്നെയാണോ പറഞ്ഞതെന്ന് ഹരിക്ക് സംശയമായി.
ഹരിയെ കണ്ട് പുഞ്ചിരിയോടെ അനിത ചോദിച്ചു.
“ ആ… ഹരിക്കുട്ടാ… മരുന്നെല്ലാം കിട്ടിയോടാ… എന്തേ ഇത്ര വൈകി.. ?
നിന്നെ കാണാഞ്ഞപ്പോൾ ഞാൻ തന്നെ അച്ചനെ തുടച്ച് കൊടുത്തു… നീയാ മരുന്നൊക്കെ എടുക്ക്…ഇപ്പത്തന്നെ കൊടുക്കാനുള്ളതാ…”
ഹരി അമ്മ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“ ഹരിക്കുട്ടാ… എന്താടാ നീ ഇങ്ങിനെ നോക്കുന്നത്… ആ മരുന്നെടുക്കടാ…”
ഹരി പെട്ടെന്ന് തന്റെ മുഖത്തെ കള്ളത്തരംപിടിക്കപ്പെടാതിരിക്കാൻ വേഗം തിരിഞ്ഞ് നിന്ന് മരുന്നെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു.
“ ഹരിക്കുട്ടാ… നീയൊന്ന് വീട് വരെ പോയി അമ്മക്ക് കുറച്ച്ഡ്രസൊക്കെ എടുത്തിട്ട് വാ… രണ്ട് ദിവസം കൂടി ഇവിടെ നിൽക്കണമെന്നാ രാവിലെ വന്നപ്പോ ഡോക്ടർ പറഞ്ഞത്…”
ഇപ്പോ കൊടുക്കേണ്ട മരുന്നെല്ലാം എടുത്ത് വെച്ച് കൊണ്ട് അനിത പറഞ്ഞു.
“ ശരിയമ്മേ… ഞാനിനി ഉച്ച കഴിഞ്ഞ് വന്നാൽ പോരെ അമ്മേ… കടയിലൊന്ന് കയറണം…അവിടെ കബീർക്ക തനിച്ചല്ലേ ഉള്ളൂ… ഞാനൊരു അഞ്ച് മണിയാവുമ്പോ എത്താം… അത് പോരെ അമ്മേ…””
“ അത് മതിയെടാ… നീ രാത്രിയാവുമ്പോ എത്തിയാൽ മതി.. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം…”
“ ശരിയമ്മേ… ഇന്നാ അമ്മയുടെ ഫോൺ..എന്നാൽ ഞാനിറങ്ങാ… “
ഹരി കാറിന്റെ ചാവിയുമെടുത്ത് വാതിൽതുറന്ന് പുറത്തേക്കിറങ്ങി. പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ കയറിയതും അവൻ വീണ്ടും വിറക്കാനും, വിയർക്കാനും തുടങ്ങി. കേട്ടത് പൂർണമായും വിശ്വസിക്കാൻ ഇനിയുമവനായിട്ടില്ല. തന്നെയും,
💬 Comments
View all comments