0%

Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 2 [സ്പൾബർ]

Author : Spulber Read All Parts 13.3K

ഇവിടെ നിന്നപ്പോഴും നിങ്ങൾ നല്ല കളിയും, ചിരിയുമായിരുന്നു… അമ്മയല്ലെങ്കിലും നീയവന്റെ അച്ചന്റെ പെങ്ങളല്ലേ… എന്റെ സ്ഥാനം തന്നെയല്ലേ നിനക്കും… എന്നിട്ടും നിനക്കൊരു കൂസലുമില്ലല്ലോ…"

അത് കേട്ട് സുമി പൊട്ടിച്ചിരിച്ചു.

“ ആയിരുന്നെടീ… ഇന്നലെ വരെ അമ്മയുടെ സ്ഥാനം തന്നെയായിരുന്നു… പക്ഷേ ഇന്നലത്തോടെ അത് മാറി.. നിനക്കറിയോ അനീ… ഇന്നലെ രാത്രി ഹരിക്കുട്ടൻ എന്റെ വീട്ടിലായിരുന്നു… രാവിലെഒരുമിച്ചാ ഞങ്ങൾ പോന്നത്… “

സുമി ആ പറഞ്ഞത് അനിതക്ക് വിശ്വാസമായില്ല.

“” അതെങ്ങനെയാടീ… ആ വരാന്തയിലെ ബെഞ്ചിൽ കിടന്നവൻ നിന്റെ വീട്ടിലെത്തുന്നേ… വെറുതേ എന്തെങ്കിലും പറയാതെ സുമീ…”

“” അവൻ അവിടെ കിടന്നുറങ്ങുന്നത് നീ കണ്ടോ… "

സുമിത്ര തിരിച്ചു ചോദിച്ചു.

“” കണ്ടില്ല… അവനത് പറഞ്ഞാണല്ലോ പുറത്തേക്ക് പോയത്… രാവിലെ ഞാൻ നോക്കിയപ്പോൾ അവൻ എഴുന്നേറ്റ് പോയിരുന്നു… “

“” എഴുന്നേറ്റ് പോകാൻ അവനവിടെ കിടന്നിട്ട് വേണ്ടേ അനീ.. ഇന്നലെ രാത്രി പത്ത് മണി മുതൽ ഇന്ന് രാവിലെ വരെ ഹരിക്കുട്ടൻ എന്റെ വീട്ടിലായിരുന്നു… “

“ എന്തിന്…? എന്തിനാണവൻ അങ്ങോട്ട് വന്നത്… ?””

അനിത സംശയത്തോടെ ചോദിച്ചു.

“” അനീ… ഇന്നലെ രാവിലെയാണവൻ എല്ലാം കേട്ടത്… അതിന് ശേഷം അവനനുഭവിച്ച വിഷമം.. ഇതാരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ പറ്റില്ല എന്ന അവസ്ഥ വന്നു.. നിന്നോട് പറയാൻ പറ്റോ..? പുറത്താരോടെങ്കിലും പറയാൻ പറ്റോ..?
അവസാനം അവൻ കണ്ടത് എന്നെയാണ്..എന്നോടവൻ എല്ലാം പറഞ്ഞു… കൂടുതലും ചീത്തയാണ് പറഞ്ഞത്..എന്റമ്മ പാവമാണ്…എന്റമ്മയെ വഴി തെറ്റിക്കരുത്… ആന്റി എങ്ങിനെ വേണേലും നടന്നോ… അമ്മയെ ഇതിലൊന്നും കൊണ്ട് പോയി ചാടിക്കരുത്.. കാളക്കൂറ്റൻമാരെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കരുത്…എന്നെല്ലാം.. ‘“

💬 Comments

View all comments