Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 2 [സ്പൾബർ]
നിന്നു. പിന്നെ പരസ്പരം നോക്കിയൊന്ന് ചിരിച്ച് വാതിലിൽ മുട്ടി. അനിത വന്ന് വാതിൽ തുറന്നു. രണ്ടാളേയും ഒരുമിച്ച് കണ്ട് അവളൊന്ന് അമ്പരന്നു.
“ എടി സുമീ.. നീയിത്ര രാവിലെത്തന്നെ വന്നോടീ… ഇവനെ എവിടുന്ന് കിട്ടി നിനക്ക്… “
“ അവനാ കാന്റീനിലിരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു… പിന്നെ ഞങ്ങൾ ഒരുമിച്ചിങ്ങ് പോന്നു.. അല്ലേടാ ഹരിക്കുട്ടാ…”
സുമി, ഹരിയെ നോക്കി കണ്ണിറുക്കി.
“ ഞാൻ കുറച്ച് നേരത്തെ നീ കിടന്ന ബെഞ്ചിൽ വന്ന് നോക്കിയിരുന്നു… നിന്നെയവിടെ കണ്ടില്ല… ഇന്നലെ ശരിക്കുറങ്ങിയോടാ കുട്ടാ… “
അനിത ചോദിച്ചത് കേട്ട് ഹരിയൊന്ന് പതറി. പിന്നെ പറഞ്ഞു.
“ ഇല്ലമ്മേ… ഇന്നലെയും ഉറക്കം ശരിയായില്ല. ഭയങ്കര കൊതുകായിരുന്നു. മേലാകെ കടിച്ച് എന്റെ ചോര മുഴുവൻ ഊറ്റിയെടുത്തു… “
അത് കേട്ട സുമിയുടെ മുഖം പൂ പോലെ വിടരുന്നതും, നാണം കൊണ്ട് ചുവക്കുന്നതും അവൻ കണ്ടു.
“” ഇന്നാടീ.. നീ ഇത് കഴിക്ക്.. ഏട്ടനെങ്ങിനെയുണ്ട്…”
തന്റെ മുഖത്ത് വിരിഞ്ഞ നാണം അനിത അറിയാതിരിക്കാൻ വേണ്ടി സുമി വേഗംകവറുകളെല്ലാം അവളുടെ കയ്യിൽ കൊടുത്ത് ചേട്ടന്റെ അടുത്ത് വന്നിരുന്നു. ഗോവിന്ദന്റെകൈ പിടിച്ച് ഉഴിഞ്ഞു കൊണ്ടവൾ വിളിച്ചു.
‘ചേട്ടാ…, ‘
കണ്ണടച്ച് കിടക്കുകയായിരുന്ന ഗോവിന്ദൻ പതിയെ കണ്ണ് തുറന്ന് സഹോദരിയെ കണ്ട് പുഞ്ചിരിച്ചു. പക്ഷേ അയാളുടെ വായ ഒരു ഭാഗത്തേക്ക് കോടിപ്പോയി.
“ ഡോക്ടർ എന്താടീ പറഞ്ഞത്..? എന്നത്തേക്ക് പോകാം എന്ന് പറഞ്ഞോ…?”
കറിയൊഴിച്ച് ദേശതിന്നുകയായിരുന്ന അനിത സുമിയെ നോക്കി പറഞ്ഞു.
“ നാളെ പോകാമെന്നാ പറഞ്ഞത്… വീട്ടിൽ പോയിട്ട് തെറാപ്പിയൊക്കെ ചെയ്യണം..”
“ എല്ലാം നമുക്ക് ചെയ്യാടീ… ഏട്ടനെ
💬 Comments
View all comments