Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
തന്റെ കൂട്ടുകാർ തന്നെയാണ്. തന്റെ അച്ഛനും അമ്മയും വലിയൊരു രഹസ്യം തന്നിൽ നിനും മറച്ചു വച്ചു എന്നാലും കഴിഞ്ഞ ഇരുപത്തിമൂന്നു വർഷം തനിക്ക് വേണ്ടിയാണ് അവർ ജീവിച്ചത്. അവർ തന്റെ ശെരിക്കുമുള്ള അച്ഛനും അമ്മയും അല്ല എന്നത് ഒരു പ്രേശ്നമേ അല്ല. ആ ചിന്ത അവനെ ഒരുപാട് സഹായിച്ചു അവൻ ഒന്ന് നിശ്വസിച്ചു.
കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ മറുപടി പറഞ്ഞു. "വേണ്ട, കുഴപ്പമൊന്നും ഇല്ല, വിഷമിക്കുകയൊന്നും വേണ്ട. ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് എന്നെ വളർത്തിയത് നിങ്ങളാണ് എന്റെ അച്ഛനും അമ്മയും. അതിന് എന്തായാലും ഒരു മാറ്റവും ഇല്ല".
ഫോണിലൂടെ അവരുടെ ആശ്വാസപരമായ നിശ്വാസം അവൻ കേട്ടു. അവൻ പറഞ്ഞു തുടങ്ങി.
"ഞാൻ എന്റെ ശെരിക്കുള്ള അച്ഛൻ ആരാണെന്ന് ഇന്ന് മനസ്സിലാക്കി", ആദിത്യന് എങ്ങനെ തുടരണം എന്ന് മനസ്സിലാവാത്തത് കൊണ്ട് അവൻ ചോദിച്ചു. "നിങ്ങൾക്ക് അറിയാമായിരുന്നോ?".
അവർ അവിടെനിന്ന് എന്തൊക്കെയോ സ്വകാര്യമായി സംസാരിക്കുന്നത് അവൻ ഫോണിലൂടെ കേട്ടു.
"ഞങ്ങൾക്ക് നിന്റെ അച്ഛനെ കുറിച്ച് അറിയാമായിരുന്നു മോനു", ആദിത്യന്റെ അമ്മ അല്പം സമയത്തിന് ശേഷം പറഞ്ഞു.
ആദിത്യൻ ഒന്ന് തൊണ്ട നനച്ചു. "എന്റെ അച്ഛൻ മനു വർമ്മയാണ് എന്നാണ് പറഞ്ഞത് ശരിയാണോ?".
"അത് ശരിയാണ് മോനെ", അവന്റെ അച്ഛൻ പറഞ്ഞു. "ഞങ്ങൾ അറിയാൻ പാടില്ലാത്തത് ആയിരുന്നു പക്ഷെ ഞങ്ങൾക്ക് അറിയാമായിരുന്നു".
"അദ്ദേഹം നിനക്കായി വിൽപത്രത്തിൽ എന്തെകിലും എഴുതി വച്ചിട്ടുണ്ടോ", അവന്റെ അമ്മ അസ്വസ്ഥയായി ചോദിച്ചു.
"അവർ പറയുന്നു എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന്"
"എന്ത്?", അവന്റെ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.
"എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന് ഇരട്ടകൾ", അവൻ പറഞ്ഞു.
💬 Comments
View all comments