Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
ഞങ്ങൾക്ക് നിങ്ങൾ മൂന്ന് പേരെയും എത്രയും പെട്ടെന്ന് ദ്വീപിൽ എത്തിക്കേണ്ടതായുണ്ട്. അത് കൊണ്ട് ഈ യാത്ര മാറ്റി വയ്ക്കാൻ പറ്റില്ല. എന്തായാലും എയർപോർട്ടിൽ പ്രിയ എന്ന് പേരുള്ള മനു വർമ്മയുടെ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു പേർസണൽ അസിസ്റ്റന്റ് നിനക്കായി കാത്തിരിക്കുന്നുണ്ടാവും. അവളായിരിക്കും നിന്റെ സുഹൃത്ത്, വഴി കാട്ടി, അസിസ്റ്റന്റ് യാത്ര കഴിയുന്നത് വരെ".
"എനിക്കെന്തിനാണ് ഒരു അസിസ്റ്റന്റ്", ആദിത്യൻ ചോദിച്ചു.
"കാരണം നിനക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും", വകീൽ പറഞ്ഞു. "പ്രിയ ജോലിയിൽ വളരെ മികവുള്ളവൾ ആണ്. അവൾ നിനക്കൊരു മുതൽകൂട്ടായിരിക്കും അതുകൊണ്ട് അവൾ പറയുന്നത് അനുസരിക്കുക".
"അത് പിന്നെ ...", ആദിത്യൻ മറുപടി പറയാൻ തുടങ്ങി. അവന് തന്നെ ഉറപ്പില്ലയിരുന്നു അവൻ ആ ദ്വീപിൽ പോകുമോ എന്നതിന്.
"ഇപ്പോൾ മുതൽ രാത്രി വരെ നിന്നെ സംരക്ഷിക്കാൻ ഒരു ഡ്രൈവർ നിന്റെ കൂടെ ഉണ്ടാവും. അവളുടെ പേര് എലിസബത്ത് എന്നാണ്. വളരെ കഴിവുള്ളവൾ ആണെന്നാണ് എനിക്ക് കിട്ടിയ റിപ്പോട്ട്. അവളുടെ കൈയിൽ നിനക്ക് പൂരിപ്പിക്കാൻ കുറച്ച് ഫോമുകൾ ഉണ്ടാവും. ഇതു കൂടെ നിനക്കുള്ളതാണ്".
വകീൽ ഒരു കവർ അവന്റെ മുൻപിലേക്ക് വച്ചു. ആദിത്യൻ കവർ തുറന്നു അതിന്റെ ഉള്ളിലുള്ളത് മേശയിലേക്ക് ചൊരിഞ്ഞു. ഒരു വിസ കാർഡ്, ഒരു മാസ്റ്റർ കാർഡ്, ഒരു കവർ ക്യാഷ്, ഒരു ചെറിയ കീഫോബ്.
"ഇതെല്ലം എന്താണ്?".
"ക്രെഡിറ്റ് കാർഡുകൾ നിനക്ക് യാത്രക്ക് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങാൻ ഉള്ളതാണ്. ക്യാഷ് നിനക്ക് ആർകെങ്കിലും ടിപ്പ് കൊടുക്കാൻ വേണ്ടിയാണ്. കീഫോബ് ഒരു പേർസണൽ അലാറം ആണ്", വകീൽ പറഞ്ഞു. "കീഫോബിലെ ചുവന്ന ബട്ടൺ അമർത്തിയാൽ
💬 Comments
View all comments