Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ആദിത്യൻ അവളുടെ ശരീരത്തിലേക്ക് ചാരി ഇരുന്നു. അവൻ അവളുടെ ചുമലിൽ തല ചാരിവച്ചപ്പോൾ അവൾ കൈയ് കൊണ്ട് അവനെ ഇറുക്കി അണച്ച് പിടിച്ചു.
"നീ ബാത്ടബ്ബിൽ ഇറങ്ങുന്നതിന് മുൻപ് ഞാൻ നിന്നെ ആദ്യം ഷവർ ചെയ്യാൻ വിടണമായിരുന്നു." പ്രിയ അവന്റെ ചെവിയിൽ പറഞ്ഞു. "ഇപ്പോൾ എന്റെ തോളിൽ മുഴുവൻ നിന്റെ മുടിയിൽ നിന്ന് ഉള്ള വിയർപ്പ് ആണ്. ഈ വെള്ളത്തിൽ മുഴുവൻ നിന്റെ വിയർപ്പ് കലർന്നിട്ടുണ്ട്."
"ഞാൻ വിചാരിച്ചു നിനക്ക് എന്റെ ശരീരത്തിൽ നിന്ന് വരുന്ന വെള്ളം എല്ലാം ഇഷ്ട്ടമാണെന്ന്." ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. പ്രിയ അപ്പോൾ കൈയ് കൊണ്ട് അവന്റെ നെഞ്ചിൽ ഒരു അടി കൊടുത്തു.
"നിന്റെ കൈയ്യിൽ സോപ്പ് ഉണ്ടോ?." കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രിയ ചോദിച്ചു.
"ഇല്ല." ആദിത്യൻ കണ്ണടച്ച് അവളുടെ ചുമലിൽ കിടന്ന് കൊണ്ട് തന്നെ പറഞ്ഞു. അവളുടെ ശരീരത്തിന്റെ ചൂടും ആസ്വദിച്ച് അവൻ ആ ചെറു ചൂട് വെള്ളത്തിൽ കിടന്നു.
"സോപ്പ് ഇല്ലെങ്കിൽ മസ്സാജും ഇല്ല." പ്രിയ അവന്റെ ചെവിയിൽ കുറുമ്പൊടെ പറഞ്ഞു.
"എനിക്ക് നിന്റെ ശരീരത്തിൽ നിന്ന് എഴുനേൽക്കാൻ തോനുന്നില്ല." ആദിത്യൻ മറുപടി പറഞ്ഞു. "നമുക്ക് ഇവിടെ കിടന്ന് കൊണ്ട് തന്നെ ഭക്ഷണം പറയാം ഇടക്ക് കുറച്ച് ചൂട് വെള്ളം ബാത്ടബ്ബിൽ നിറക്കാനും പറയാം."
പ്രിയ ഒന്ന് കൂടി അവനെ വരിഞ്ഞ് മുറുക്കി കൊണ്ട് പറഞ്ഞു. "കുറച്ച് നേരത്തേക്ക് അത് നല്ല രസം ആയിരിക്കും പക്ഷെ കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മളുടെ തൊലി എല്ലാം ചുക്കി ചുളിയാൻ തുടങ്ങും. അത് എന്തായാലും ആർക്കും ഇഷ്ട്ടമാവും എന്ന് എനിക്ക് തോനുന്നില്ല."
"നമുക്ക് ലൈറ്റ് എല്ലാം അണക്കാം അപ്പോൾ ആർക്കും നമ്മളെ കാണാൻ പറ്റില്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നിന്റെ കൈയ്യിൽ എല്ലാത്തിനും ഒരു ഉത്തരം ഉണ്ടല്ലോ." പ്രിയ അവന്റെ ചെവിയിൽ കടിച്ച്
💬 Comments
View all comments