Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
.", അവൾക്ക് എന്തോ കൂടുതൽ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ ചോദിച്ചു.
"അവർ ഒരു അഹങ്കാരിയും തലവേദനയും ആണ്. മനുഷ്യ കുലം ഭൂമിയിൽ ജീവിക്കുന്നത് ഫാഷന് വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവൾ ആണ്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അവരുടെ കൂടെ ജോലി ചെയ്യാൻ നല്ല രസം ആയിരിക്കും", ആദിത്യൻ പറഞ്ഞു.
"ഭാഗ്യത്തിന് ചൈത്രയുടെ ഇടപെടൽ അധികം ഉണ്ടാകാറില്ല". അവൾ പറഞ്ഞു.
"അപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം. ഞാൻ എന്തൊക്കെ തെറ്റുകൾ ആണ് തിരുത്തേണ്ടത്?", എല്ലാം ചോദിച്ച് മനിസ്സിലാക്കാം എന്ന ചിന്തയോടെ ആദിത്യൻ ചോദിച്ചു.
"സമയ നിഷ്ഠ പാലിക്കുന്നത് താങ്കൾക്ക് ഒരു പ്രെശ്നം ആയേക്കാം. ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ മാത്രമേ ഉള്ളു. എല്ലാവർക്കും താങ്കളുടെ കുറച്ച് സമയം വേണം എന്ന് പറയും പക്ഷെ ഞാൻ അറിയാതെ ആർക്കും സമയം അനുവദിക്കരുത്", പ്രിയ മുന്നറിയിപ്പ് നൽകി കൊണ്ട് പറഞ്ഞു.
"ശെരി, അങ്ങനെ ആവട്ടെ. എനിക്ക് ഇതിന് മുൻപ് അസ്സിസ്റ്റന്റ്മാർ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എനിക്ക് ഇതിനെ കുറിച്ച് ഒന്നും അധികം ധാരണ ഇല്ല", ആദിത്യൻ തുറന്ന് പറഞ്ഞു.
"താങ്കൾ പതിയെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കും എന്ന് എനിക്ക് തീർച്ച ഉണ്ട്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "വേറെ എന്താ പറയാനുള്ളത്?. താങ്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമോ അല്ലെങ്കിൽ പൊട്ടത്തരം ആണോ എന്ന് കരുതി എന്നോട് ഒന്നും ചോദിക്കാതെ ഇരിക്കരുത്. ഒരു കാര്യം തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ചോദിക്കാൻ ഒരു മടിയും കാണിക്കണ്ട. താങ്കൾ ഓരോ ദിവസം കഴിയുമ്പോളും വളരെ കൂടുതൽ കാര്യങ്ങൾ അറിയുകയും അതിൽ ചിലത് മറന്ന് പോയി എന്നും വരാം. അതുകൊണ്ട് കാര്യങ്ങൾ താങ്കളെ വീണ്ടും വീണ്ടും ഓർമപ്പെടുത്താൻ വേണ്ടി ആണ് ഞാൻ ഇവിടെ ഉള്ളത്".
"ഉഗ്രൻ, എന്റെ സ്വന്തം വിക്കിപീഡിയ", ആദിത്യൻ പറഞ്ഞു.
"വിക്കിപീഡിയ?, അതെനിക്ക് ഇഷ്ടമായി. പിന്നെ എന്താ?. എന്നോട് സത്യസന്ധമായി ഇരിക്കുക. എന്തെങ്കിലും താങ്കൾക്ക് ഇഷ്ട്ടപ്പെടാതെ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയുക ചിലപ്പോൾ ഞാൻ താങ്കളുടെ ഇഷ്ടത്തിന് കാര്യങ്ങൾ സമ്മതിക്കും അല്ലെങ്കിൽ നമ്മൾ
💬 Comments
View all comments