Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
അറിയാം.
പ്രിയ തല നേരെ വച്ച് കസേരയിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു. "ഞാൻ പണ്ട് പ്ലെയിനിൽ കയറുന്നത് വളരെ പേടിച്ചിരുന്നു. യാത്രകൾ ചെയ്ത് ശീലമായപ്പോൾ അത് ഒരു പ്രേശ്നമേ അല്ലാതെ ആയി".
ആ സമയത്ത് ജെറ്റിന്റെ പൈലറ്റ് അവരുടെ മുൻപിൽ വന്ന് തന്റെ പേര് റിച്ചാർഡ് എന്നാണ് എന്ന് പരിചയപ്പെടുത്തി. അദ്ദേഹം ലൈഫ് ജാക്കറ്റിനെ കുറിച്ചും ഇപ്പോളത്തെ കാലാവസ്ഥയെ കുറിച്ചും ഫ്ലൈറ്റ് സമയത്ത് തന്നെ എത്തും എന്നും പാഞ്ഞു.
അദ്ദേഹം കോക്പിറ്റിലേക്ക് കയറി വാതിൽ അടച്ച് നിമിഷങ്ങൾക്ക് അകം ജെറ്റ് ചലിച്ച് തുടങ്ങി. ജെറ്റിന്റെ വേഗത കാരണം ആദിത്യൻ ഒന്നുകൂടെ കസേരയിലേക്ക് അമർന്ന് പോയി. ജെറ്റ് റൺവെയിൽ നിന്ന് വായുവിലേക്ക് ഉയർന്നു. അവൻ ചെറിയ ജനാലയിലൂടെ താഴേക്ക് നോക്കി. കാറുകളുടെ
ഹെഡ്‍ലൈറ്റുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും മനോഹരമായ ദൃശ്യം വളരെ ചെറുതായി അവന് താഴെ കാണാൻ കഴിഞ്ഞു.
ജെറ്റ് ഒന്ന് നിരപ്പായി പറക്കാൻ തുടങ്ങിയപ്പോൾ പ്രിയ സീറ്റ് ബെൽറ്റ് ഊരി എഴുനേറ്റ് കൊണ്ട് ആദിത്യനോട് ചോദിച്ചു. "ഒരു ഡ്രിങ്ക് കഴിക്കുന്നു?".
ആദിത്യൻ തോൾ കുലുക്കി കൊണ്ട് പറഞ്ഞു. "ശെരി കുടിക്കാം".
"താങ്കൾ ഒന്ന് സമാധാനമായി ഇരിക്ക്. നമ്മൾ ഇവിടെ കുറച്ച് അധികം സമയം ഉണ്ടാവും. താങ്കൾക്ക് ഒരു മോജിറ്റോ ഉണ്ടാക്കി കൊണ്ട് വരട്ടെ?".
ആദിത്യൻ ശെരി എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് സീറ്റ് ബെൽറ്റ് അഴിച്ചു. താഴേക്ക് കുനിഞ്ഞ് രാവിലെ വാങ്ങിയ പുതിയ ബൂട്ട് അഴിച്ച് കസേരയുടെ അടിയിലേക്ക് വച്ചു. അവൻ ഫോൺ പോക്കറ്റിൽ നിന്ന് വെളിയിൽ എടുത്ത് ഇമെയിൽ നോക്കാൻ തുടങ്ങി. പ്രിയ അപ്പോൾ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് ഡ്രിങ്ക് ഉണ്ടാക്കുക ആയിരുന്നു.
അരവിന്ദിൽ നിന്ന് ഒരു ഇമെയിലും ഉണ്ടായിരുന്നില്ല പക്ഷെ ജോളിയിൽനിന്ന് ഒന്ന് ഉണ്ടായിരുന്നു അവൻ അത് തുറന്ന് വായിക്കാൻ തുടങ്ങി.
എടാ മൈരേ,
അരവിന്ദ് പറഞ്ഞു നീ
💬 Comments
View all comments