0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 608
താങ്കളോട് സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കണം, ആദിത്യ", പ്രിയ പറഞ്ഞു. "പറയു", ആദിത്യൻ തല ആട്ടി. ദ്വീപിൽ എന്തായാലും സെക്യൂരിറ്റി ഉണ്ടാവും എന്ന് അവന് മനസ്സിലായി അതിനെ കുറിച്ച് അറിയാൻ അവന് ആകാംഷ ആയി. "ഈ നിമിഷം മുതൽ പല രീതിയിൽ താങ്കൾ ഒരു നോട്ടപ്പുള്ളി ആയിരിക്കും", ആദിത്യനെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രിയ പറഞ്ഞു. "നോട്ടപ്പുള്ളി?", ആദിത്യൻ കണ്ണുകൾ ചിമ്മിക്കൊണ്ട് ചോദിച്ചു. "അതെ, പല രീതിയിൽ. താങ്കളുടെ മൂല്യം ഇപ്പോൾ വളരെ കൂടുതൽ ആണ് അതുകൊണ്ട് തന്നെ തട്ടികൊണ്ട് പോകാനും, പറ്റിക്കപ്പെടാനും, പത്രക്കാർ പുറകെ വരാനും, സ്ത്രീകൾ താങ്കളെ പാട്ടിലാക്കാനും, പാർട്ടിക്കാർ താങ്കളെ വശത്തതാക്കാനും സാധ്യത ഉണ്ട്. ചുരുക്കി പറഞ്ഞാൽ താങ്കളുടെ പണവും സ്വാധീനത്തിനും വേണ്ടി പലരും താങ്കളെ വശത്താക്കാൻ പല രീതിയിൽ ശ്രേമിക്കും". പ്രിയയെ നീരസപ്പെടുത്തി കൊണ്ട് ആദിത്യൻ ചിരിച്ചു. പ്രിയ ഇങ്ങനെ ഒരു പ്രീതികരണം അല്ല അവനിൽ നിന്ന് പ്രതീക്ഷിച്ചത്. അവൾ പറഞ്ഞതിലെ ഒരു കാര്യം കേട്ട് ആദിത്യൻ ചിരിച്ച് പോയതാണ്.
അവന്റെ ജീവിതകാലം മുഴുവൻ അവൻ പെൺകുട്ടികളുടെ പുറകെ പോയ ചരിത്രം മാത്രമേ ഉള്ളു അതിൽ ഭൂരിഭാഗം സമയം വിജയിക്കുകയും ഇല്ല. അവന് ഒന്നോ രണ്ടോ കാമുകിമാർ ഉണ്ടായിരുന്നു ഒന്നും അധികം കാലം ഉണ്ടായിരുന്നില്ല. അവന് ആദിയയെ അല്ലാതെ മറ്റൊരാളെയും കൂടുതൽ കാലം കാമുകിയായി വേണമെന്ന് തോന്നിയിട്ടും ഇല്ല. ഇത് വരെ ഒരു പെൺകുട്ടിയും അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞ് അവന്റെ അടുത്ത് വന്നിട്ടില്ല. "ശെരി, ആദിത്യ.താങ്കൾക്ക് ഒരു ആളെ എത്രത്തോളം മനസ്സിലാക്കാൻ പറ്റും?", പ്രിയ കൈകൾ കെട്ടി ഇരുന്ന് അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു. "ഞാൻ കാണുന്ന ഒരു ആളെ എത്രത്തോളം മനസ്സിലാക്കും എന്നാണോ ചോദിച്ചത്?". "അല്ല, ഞാൻ ഉദേശിച്ചത് മറ്റുള്ളവർ താങ്കളെ എങ്ങനെ കാണുന്നു എന്നതാണ്. താങ്കൾ താങ്കളെ വിലയിരുത്തുന്നതും മറ്റുള്ളവർ താങ്കളെ എങ്ങനെ വിലയിരുത്തുന്നു

💬 Comments

View all comments