Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
ആയിരിക്കും എന്ന് അവൻ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ജനാലകളിലൂടെ അവന് ദ്വീപ് കാണാൻ പറ്റുന്നുണ്ട്. അവൻ ദ്വീപ് ശെരിക്ക് കാണാൻ വേണ്ടി ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു. ദ്വീപ് കാണാൻ അതിമനോഹരം ആയിരുന്നു പന മരങ്ങളും വെള്ള മണൽ തരികളുള്ള ബീച്ചുകളും അവന് കാണാൻ സാധിച്ചു. ദ്വീപിൽ ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ കാഴ്ച്ച മനസ്സിന് ആനന്ദം ഉളവാക്കുന്നത് ആയിരുന്നു. ദ്വീപിൽ പണിതുയർത്തിയ കെട്ടിടങ്ങൾ അവിടത്തെ പ്രകൃതിയോട് ഇണങ്ങി ചേരുന്ന തരത്തിൽ ആയിരുന്നു.
"ഇത് ഞാൻ വിജാരിച്ചതിലും മനോഹരം ആണ്", ആദിത്യൻ പറഞ്ഞു.
"എനിക്ക് മനസ്സിലാകും", പ്രിയ പറഞ്ഞു. "എനിക്ക് ഇവിടം വളരെ ഇഷ്ടം ആണ്".
ബോട്ട് കടവിലേക്ക് അടുക്കുംതോറും ആദിത്യന്റെ വയർ വീണ്ടും ഉരുണ്ട് മറിയാൻ തുടങ്ങി. ബോട്ടിലെ സഹായികൾ ബോട്ട് കടവിലുള്ള ഒരു മരത്തടിയിൽ വലിച്ച് കെട്ടി. കടവിൽ കുറച്ച് ആളുകൾ അവനെ കാത്ത് നിൽക്കുന്നത് കണ്ട് ആദിത്യൻ ഒരു ദീർഘ ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിട്ടു.
"ദ്വീപ് മാനേജറുടെ പേര് എന്തായിരുന്നു?", ആദിത്യൻ ചോദിച്ചു.
"എൽദോ", പ്രിയ പറഞ്ഞു. "അവിടെ നിൽക്കുന്ന വെളുത്ത മുടിയും കറുത്ത ഷർട്ടും ഉള്ള ആൾ. അയാൾ എപ്പോളും കറുത്ത ഷർട്ട് മാത്രമേ ധരിക്കുകയുള്ളു".
"എന്തുകൊണ്ട്?", ആദിത്യൻ സംസാരം തുടരാൻ വേണ്ടി വെറുതെ ചോദിച്ചു.
"അറിയില്ല ഞാൻ കാണുബോൾ എല്ലാം അയാൾ ഇങ്ങനെ ആണ്", പ്രിയ പറഞ്ഞു.
"അപ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?".
പ്രിയ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "താങ്കൾ എൽദോയെ പരിചയപ്പെടും. അയാൾ താങ്കളെ പ്രധാന വീട്ടിലേക്ക് കൊണ്ട് പോകും താങ്കളുടെ സ്യുട്ട് റൂം കാണിച്ച് തരും. കുറച്ച് സമയം ദ്വീപിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കും. ഈ സമയം കൊണ്ട് താങ്കളുടെ സാധങ്ങൾ എല്ലാം താങ്കളുടെ റൂമിൽ എത്തിയിട്ട് ഉണ്ടാവും. താങ്കളുടെ പെങ്ങമ്മാർ എത്തിച്ചേരുന്നതിന് മുൻപായി താങ്കൾക്ക് എട്ട് മണിക്കൂർ സമയം
💬 Comments
View all comments