Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
സമയം ആവശ്യമാണ്. അപ്പോൾ നമ്മൾ ഇപ്പോൾ ഇവിടെ വന്നത് എന്തിനാണ്?"
"കാരണം റോക്കി ഇവിടെയുണ്ട്, അയാൾ ഇപ്പോഴും കാലിലെ മുറിവിൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ല, അതിനാൽ നമ്മൾ നല്ലവരായത് കൊണ്ട്, പ്രധാന വീട്ടിലേക്ക് അയാളെ നടത്തുന്നതിന് പകരം നമ്മൾ ഇവിടേക്ക് വന്നു."
"ഓ. ശരി."
"ആദിത്യ, അവനോടൊപ്പം കുടിക്കാൻ നിൽക്കരുത്." പ്രിയ പെട്ടെന്ന് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. "ഒഴിഞ്ഞ് മാറുമ്പോൾ അയാൾ താങ്കളെ കളിയാക്കും. അയാൾ അവിടെ സ്വയം കുടിച്ച് കൊണ്ട് ഇരിക്കുക ആയിരിക്കും, പക്ഷേ കുടിക്കാതെ ഉറച്ച് നിൽക്കണം."
"ശെരി, അമ്മ," ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ കാര്യമായി പറയുകയാണ്. ഈ വ്യക്തി ഒരു വലിയ കുടിയൻ ആണ്. അയാൾ താങ്കളെ കുടിപ്പിച്ച് കിടത്തുകയും ദിവസങ്ങളോളം താങ്കൾക്ക് സുഖമില്ലാതെ വരുകയും ചെയ്യും. മറ്റുള്ളവരെ കുടിപ്പിച്ച് കിടത്തുന്നത് ഒരു തമാശയാണെന്ന് അയാൾ കരുതുന്നു." പ്രിയയുടെ വാക്കുകൾ വളരെ ഗൗരവമുള്ളതായിരുന്നു, അതിനാൽ ആദിത്യൻ തലയാട്ടി. “താങ്കൾ കാര്യങ്ങൾ പൂർത്തിയാക്കി തിരിച്ച് വരുമ്പോൾ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.” പ്രിയ കൂട്ടിച്ചേർത്തു.
"നിങ്ങൾ അകത്തേക്ക് വരുന്നില്ലേ?" ആദിത്യൻ ചോദിച്ചു.
അവൾ ഇല്ല എന്ന് തലയാട്ടി കൊണ്ട് പറഞ്ഞു. "ഞാൻ അവിടെ ഉണ്ടെങ്കിൽ അയാൾ എന്നെ ലയിൻ അടിക്കാൻ ആയി മുഴുവൻ സമയവും ചെലവഴിക്കും. താങ്കളുടെ ഒരു ജോലിയും നടക്കില്ല."
"അയാൾ അത്രക്ക് മോശക്കാരനാണോ?"
"കൊടിച്ചി പട്ടിയുടെ ധാർമ്മിക ബോധം, ഓർക്കുന്നില്ലേ?" പ്രിയ ചോദിച്ചു. "ഇപ്പോൾ ആരെല്ലാം ആണ് സെക്യൂരിറ്റി ലഭ്യമാക്കുന്നത് അല്ലെങ്കിൽ ജോലി ഏറ്റെടുക്കാൻ തയ്യാറുള്ളത് എന്നതിന്റെ കുറച്ച് പ്രൊഫൈലുകൾ ഈ ഫയലിൽ ഉണ്ട്. അരമണിക്കൂറോ അതിൽ കുറവോ സമയത്തിന് ഉള്ളിൽ ഇത് പൂർത്തിയാക്കാൻ ശ്രമിക്കുക. എന്നിട്ട് താങ്കൾ കഴിയുന്നതും വേഗം അവിടെ നിന്ന് പുറത്ത് കടക്കുക, മനസ്സിലായോ?" പ്രിയ അവന് ഒരു ഫയൽ കൈമാറി കൊണ്ട് പറഞ്ഞു.
"അൽപ്പം സമയത്തിന് ശേഷം
💬 Comments
View all comments