Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
അത് അതിന്റെ അവസാനമായിരിക്കണം, പക്ഷേ ചില കാരണങ്ങളാൽ താൻ അവളുടെ അടുത്ത് വഴക്കിന് പോവുകയാണ്. സ്വന്തം പെരുമാറ്റത്തിൽ ആദിത്യന് വല്ലാത്ത അസ്വസ്ഥത തോന്നി.
"പ്രിയ ഞാൻ ഇപ്പോൾ കുറച്ച് ദേഷ്യത്തിൽ ആണെന്ന് ഞാൻ കരുതുന്നു, എന്ത് കൊണ്ടെന്ന് എനിക്കറിയില്ല. എന്റെ മാതാപിതാക്കളെ കുറിച്ച് ഉള്ള കാര്യങ്ങൾ മുൻകൂട്ടി അറിയണമെന്ന് ഞാൻ പറഞ്ഞത് എല്ലാ അർത്ഥത്തിലും എന്റെ ഉറച്ച തീരുമാനം ആണ്. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലും മുഷിഞ്ഞ് സംസാരിച്ചതിൽ ഞാൻ ക്ഷമയാചിക്കുന്നു."
"ഓ, ദൈവമേ," പ്രിയ പിറുപിറുത്തു. അവൻ മറ്റൊരാളായി മാറിയത് പോലെ അവൾ ആദിത്യനെ നോക്കി.
"എന്ത്?"
"ഇനി താങ്കൾക്ക് വേണ്ടി ജോലി ചെയ്യുന്നത് രസകരമായിരിക്കും." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ ഇതുവരെ ക്ഷമാപണവും ന്യായമായ പെരുമാറ്റവും മേലുദ്യോഗസ്ഥനിൽ നിന്ന് കണ്ടിട്ട് ഇല്ല. ഇത് ശരിക്കും നല്ല ഒരു അനുഭവം ആണ്."
ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. "നല്ലതോ?"
"അതെ. താങ്കൾക്ക് വളരെ നല്ല മനസ്സാണ്. ഇത് ... കൊള്ളാം."
"ഓരോ പുരുഷനും താൻ എന്തായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ .... അത് നല്ലവനും നല്ല മനസ്സിന്റെ ഉടമയും ആവാനാണ്," ആദിത്യൻ കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു.
“ജൂഡും ചൈത്രയും അവരുടെ കാര്യങ്ങൾ തീർത്ത് കഴിയുമ്പോഴേക്കും, താങ്കൾ വീണ്ടും ചൂടുപിടിക്കും,” പ്രിയ ചിരിച്ച് കൊണ്ട് കളിയാക്കി.
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "അതെ, എനിക്കും അത് തന്നെയാണ് തോനുന്നത്."
"താങ്കൾ ഞാൻ പറയുന്നത് വിശ്വസിക്കണം." പ്രിയ ഉറപ്പിച്ച് പറഞ്ഞു. "താങ്കൾ പറഞ്ഞത് പോലെ ഒരു ദേഷ്യക്കാരൻ എന്ന നിലയിൽ, മിസ്റ്റർ മനു വർമ്മക്ക് ഒരു കാര്യം ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും നിർത്താതെ ദേഷ്യപ്പെടും. താങ്കൾ വെറും രണ്ട് മിനിറ്റാണ് ദേഷ്യപ്പെട്ടത്, അതിനാൽ അതിനെ ഓർത്ത് വിഷമിക്കേണ്ട."
"ഞാൻ ഒരു വിഡ്ഢിയെ പോലെ പെരുമാറുന്നു എങ്കിൽ എന്നോട് തുറന്ന് പറയണം."
പ്രിയ ചിരിച്ച് കൊണ്ട്
💬 Comments
View all comments