Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
"ഞാൻ കുളിക്കുകയാണ്." ആദിത്യൻ വിളിച്ച് പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അവളുടെ തല ബാത്റൂമിന്റെ വാതിലിലൂടെ കണ്ടപ്പോൾ അവന് അതിശയം തോന്നിയില്ല.
"ഹായ്." ആദിയ പറഞ്ഞു. അവന്റെ തല നിറമുള്ള വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി വരുന്നത് അവൾ കണ്ടു. "നീ കുളിക്കുളയാണോ."
"അതെ, കാര്യങ്ങൾ എല്ലാം നീ അറിഞ്ഞു എന്ന് ഞാൻ കരുതുന്നു?" ആദിത്യൻ ആദിയയോട് ചോദിച്ചു. "പത്രക്കാരുടെ അന്വേഷണത്തെ കുറിച്ച് അല്ലെ?."
ആദിയ തലയാട്ടി കൊണ്ട് പറഞ്ഞു. "അതല്ല ഇത്." അവൾ ആദിത്യന് ഒരു കടലാസ് കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.
"നിനക്ക് അത് ഒന്ന് വായിക്കാമോ," ആദിത്യൻ നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു. "എനിക്ക് എന്റെ കൈകൾ ഉയർത്താൻ കഴിയുമെന്ന് തോനുന്നില്ല."
"ഓ, അത് ശരിയാണ്. നീ വ്യായാമം ചെയ്ത് വേതന എടുത്ത് ഇരിക്കുക അല്ലെ." ആദിയ അവൻ കുളിക്കുന്ന ബാത്ടബ്ബിന്റെ ഒരു മൂലയിൽ ഇരുന്ന് കൊണ്ട് കടലാസ് കഷ്ണം മുകളിലേക്ക് ഉയർത്തി. അവളുടെ സഹായിയായ സോഫിയ വാതിൽക്കൽ നിന്ന് തല അകത്തേക്ക് ഇട്ട് അവരെ നോക്കി കൊണ്ട് നിന്നു.
"ഹായ് സോഫിയ." ആദിത്യൻ അവളെ കണ്ട് ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു. "ഇത് ഇപ്പോൾ എല്ലാവർക്കും ഇരുന്ന് സംസാഖിക്കണ്ട സ്ഥലമാണെന്ന് തോനുന്നു. മടിച്ച് നിൽക്കാതെ അകത്തേക്ക് വന്ന് ഇരിക്കൂ."
"വെള്ളം എങ്ങനെ?" സോഫിയ ചോദിച്ചു.
"നല്ലതും ചൂടുള്ളതും എന്റെ നഗ്നത മറച്ച് വയ്ക്കുന്നതിന് മതിയായ നിറമുള്ളതും ആണ്." ആദിത്യൻ മറുപടി പറഞ്ഞു.
"ഇവിടെ നോക്ക്." ആദിയ വീണ്ടും പേപ്പർ ഉയർത്തി കൊണ്ട് പറഞ്ഞു. "നാളെ ശവസംസ്കാര ചടങ്ങിൽ നമ്മളിൽ ഒരാൾ അവിടെ നിന്ന് മനു വർമ്മയെ കുറിച്ച് പ്രസംഗിക്കണം."
ആദിത്യൻ കൂടുതൽ അറിയാൻ വേണ്ടി കാതോർത്തു, പക്ഷേ ആദിയ അവനെ തന്നെ നോക്കി ഇരുന്നു.
"കൂടുതൽ എന്തെങ്കിലും ഉണ്ടോ?"
“നമ്മളിൽ ഒരാൾ മനു വർമ്മയെ കുറിച്ച് ഒരു പ്രസംഗം നടത്തണം,
💬 Comments
View all comments