Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
ആദിയയും, ആദിരയും, ജേക്കബും, സോഫിയയും പ്രിയയുടെ നിർദേശം കേട്ടതോടെ ഒരു വാക്കും പറയാതെ ഫോൺ വിളിക്കാനായി അവിടെ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോയി. കുറച്ച് പേർ പൂളിന്റെ ചുറ്റും പോയി നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി. ബാക്കി ഉള്ളവർ കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഫോൺ വിളിക്കാൻ പോയി.
ആദിത്യൻ ആദ്യം അരവിന്ദിനെ വിളിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. ആദ്യം അവന് അത് ഐശ്വസിക്കാൻ കഴിഞ്ഞില്ല, പക്ഷേ പിന്നീട് ആദിത്യൻ വിശദമായി പറഞ്ഞപ്പോൾ അത് അവന് മനസ്സിലായി. അടുത്ത ദിവസം പത്ര മാധ്യമങ്ങളിൽ വരൻ പോകുന്ന പ്രഖ്യാപനത്തെ കുറിച്ച് പറഞ്ഞ് കാര്യങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയും നൽകി.
ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആദിത്യൻ ചുറ്റും നോക്കി കൊണ്ട് ആദിയയേയും ആദിരയേയും കുറിച്ച് അരവിന്ദിനോട് പറഞ്ഞു. ഫോണിന്റെ മറുവശത്ത് കുറച്ച് നേരത്തേക്ക് ഞെട്ടിപ്പിക്കുന്ന നിശബ്ദത ആയിരുന്നു, പിന്നീട് അരവിന്ദ് പൊട്ടി ചിരിക്കാൻ തുടങ്ങി.
“ഇത് ശെരിക്കും വിധിയുടെ വിളയാട്ടമാണ്, സഹോദരാ.” അരവിന്ദ് ആദിത്യനോട് പറഞ്ഞു.
"നിനക്ക് അറിയാലോ എനിക്ക് അപ്പോൾ ഇതിനെ കുറിച്ച് അറിയില്ലാ എന്ന്."
"എനിക്കറിയാം ആദിത്യ. ഞാൻ നിങ്ങളെ കുറിച്ച് ആരോടും പറയില്ല."
"നന്ദി, അരവിന്ദ്. എനിക്ക് നിന്നെ വിശ്വാസം ആണ് സുഹൃത്തേ." ആദിത്യൻ
പറഞ്ഞു. "എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. എനിക്ക് നിന്റെ ഒരു സഹായം വേണം."
"എന്ത് സഹായമാണ് വേണ്ടത്."
ആദിത്യൻ വളരെ ആഴത്തിൽ ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. "നീ ജോളിയെ കണ്ടെത്തി അവനെ പത്രമാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തണം."
"എന്റെ ദൈവമേ."
"അതെ."
"ഞാൻ ഇപ്പോൾ തന്നെ ഇറങ്ങുകയാണ്." അരവിന്ദ് വേഗം പറഞ്ഞു. "എന്തായാലും നീ അവനെ ഒന്ന് പെട്ടെന്ന് വിളിക്ക്."
"ഇപ്പോൾ തന്നെ ഞാൻ അവനെ വിളിക്കാം, അരവിന്ദ്. നോക്കൂ കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചെത്തും എന്തായാലും നാളെ ഞാൻ നിന്നെ വിളിക്കാം.
💬 Comments
View all comments