Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
. . . . സ്നേഹം പങ്ക് വയ്ക്കുക ആയിരുന്നു. ഇന്നലെ രാത്രി ശെരിക്കും . . . . എനിക്ക് അറിയില്ല. ഇന്നലെ രാത്രി അത് കാമം മാത്രം ആയിരുന്നു."
അവൻ വേറെ ടവ്വൽ എടുത്ത് അവന്റെ ശരീരത്തിലെ വെള്ളം തുടക്കാൻ തുടങ്ങി.
"ചിലപ്പോൾ നീ ഉറക്കത്തിൽ എഴുനേറ്റ് നടന്നത് ആണെങ്കിലോ?." ആദിത്യൻ കുറച്ച് സമയത്തിന് ശേഷം പ്രിയയോട് ചോദിച്ചു.
"അല്ല." പ്രിയ ഉടനെ മറുപടി പറഞ്ഞു. "ഞാൻ ഉറക്കത്തിൽ എഴുനേറ്റ് നടക്കാറില്ല. മാത്രമല്ല അത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ നിന്റെ കൂടെ അങ്ങനെ ആയിരിക്കില്ല ബന്ധപ്പെടുന്നത്. നീ പറഞ്ഞത് എന്റെ രീതി അല്ല."
"പിന്നെ നിന്റെ രീതി എങ്ങനെയാ?." ആദിത്യൻ ഒരു പുരികം ഉയർത്തി കൊണ്ട് അവളോട് ചോദിച്ചു.
അവൾ കൈകൾ കെട്ടി വച്ച് അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു. "ശെരിക്കും?. നീ വേറെ ആരോ ആയി ബന്ധപ്പെട്ടതും പോരാ ഇനി ഞാൻ എങ്ങനെ ആണ് ബന്ധപ്പെടുന്നത് എന്ന് കൂടി നിനക്ക് അറിയണോ?."
"ഞാൻ അത് നീ ആണെന്ന് വിജാരിച്ച് ആണ് ബന്ധപ്പെട്ടത്." ആദിത്യൻ അവന്റെ ഭാഗം ന്യായികരിച്ച് കൊണ്ട് ചൂണ്ടിക്കാട്ടി.
"അത് കൊണ്ട് നീ ചെയ്തത് തെറ്റല്ലാതെ ആവുന്നില്ല, ആദിത്യ." പ്രിയ ദേഷ്യത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.
"നിനക്ക് എന്നോട് ദേഷ്യം ആണോ?." ആദിത്യൻ അത് മനസ്സിലാക്കി കൊണ്ട് ചോദിച്ചു.
അവൾ ഒന്ന് നിവർന്ന് നിന്ന് തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അതെ, അതിന് ഇപ്പോൾ എന്താ?."
"ഞാൻ വേറെ ഒരാളുടെ കൂടെ ബന്ധപ്പെട്ടതിൽ നീ എന്നോട് ദേഷ്യത്തിൽ ആണ്. ഞാൻ അത് നീ ആണെന്ന് വിജാരിച്ച് ആണ് ബന്ധപ്പെട്ടത്. പിന്നെ നീ ഇന്നലെ രാത്രി പറയുകയും ചെയ്തു നമുക്ക് ഇടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവില്ല എന്ന്."
"അതെ, ശെരിയാണ്." അവൾ അവനെ നോക്കി
💬 Comments
View all comments