Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
പറഞ്ഞു.
"ആദിത്യ!" പ്രിയ വിളിച്ചു. അവൾ അവനെ നേരെ നോക്കാൻ കഷ്ട്ടപ്പെട്ടു. കൈകൾ കൊണ്ട് കട്ടിലിൽ അവളുടെ അരികിൽ തട്ടി കൊണ്ട് അവൾ പറഞ്ഞു. "നീ ഇവിഴെ കിടക്കും ഇല്ലേ?." അവളുടെ വർത്തമാനം കുഴഞ്ഞ് തന്നെ ഇരുന്നു. ഇത് കേട്ട് സോഫിയ ചിരിച്ചു.
"പ്രിയ" ആദിത്യൻ അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. "നീ ഇപ്പോൾ ഉറങ്ങാൻ നോക്ക്."
അവൾ കട്ടിലിൽ അടിച്ച് കൊണ്ട് വീണ്ടും പറഞ്ഞു. "ഇവിടെ."
ചിരിക്കാതെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് ഇരിക്കുന്ന സോഫിയയെ നോക്കി കണ്ണടച്ച് കാണിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. "പ്രിയ നീ ഇപ്പോൾ കിടന്നോ ഞാൻ കുറച്ച് കഴിഞ്ഞ് വന്ന് നിന്നെ ഉണർത്താം പോരെ?. ഇത് നമ്മുടെ ഇടയിൽ ഉള്ള രഹസ്യം ആണ്. അത് പോരെ?."
പ്രിയ കൈ കൊണ്ട് ഒരു തുമ്പ്സ് അപ്പ് കാണിച്ച് കൊണ്ട് പറഞ്ഞു. "നമ്മുടെ രഹസ്യം മ്മ്മ്. . . ."
"അതെ."
"മതി." അവൾ വേഗം ചെരിഞ്ഞ് കിടന്ന് അപ്പോൾ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
"ദൈവമേ. അവൾ ശെരിക്കും ഓവറായി." ആദിത്യൻ സോഫിയയെ നോക്കി കൊണ്ട് പറഞ്ഞു.
"അതെ അവൾ കുറച്ച് ഓവറാണ്." സോഫിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "അവൾ ഇപ്പോൾ പറഞ്ഞതിന്റെ അർഥം എന്താണ്?."
"അവൾക്ക് ആരെങ്കിലും കെട്ടിപ്പിടിച്ച് കിടക്കണമായിരിക്കും." ആദിത്യൻ ചെറിയൊരു ചമ്മലോടെ പറഞ്ഞു.
"താങ്കൾ ശെരിക്കും അങ്ങനെ ആണ് കരുതിയത് എങ്കിൽ താങ്കൾ ഞാൻ വിചാരിച്ചതിനേക്കാൾ വലിയൊരു വിഡ്ഢിയാണ്." സോഫിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാനും പ്രിയയും ഒരുമിക്കുന്നതിൽ എനിക്ക് ആഗ്രഹം ഉണ്ട് എങ്കിലും അത് ഒരിക്കലും ഇങ്ങനെ ആയിരിക്കില്ല." അവൻ സോഫിയയോട് പറഞ്ഞു. "ഞാൻ അങ്ങനത്തെ ഒരു വ്യക്ത്തി അല്ല. ഒരിക്കലും ആയിരുന്നില്ല."
"എനിക്ക് അറിയാം. എനിക്ക് അങ്ങനെ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവളുടെ കൂടെ കിടന്നേനെ. എനിക്ക് തോനുന്നത്
💬 Comments
View all comments