Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
അപ്പോഴേയ്ക്കും മാളവിക കോഫിയുമായി വന്നു. അവർ മൂന്ന് പേരും അവിടെ ഇരുന്നു മ്യൂസിക്ക് വീഡിയോയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് അറിയ്യാതെ ദര്ശന്റെ കണ്ണ് പാളി മാളവികയുടെ മേനിയിൽ വീണു. അത് ഡേവിഡ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരാനന്ദം അവനത് നൽകി.
ദർശൻ : "അതെ ചേട്ടാ. സെവൻ സ്റ്റേജസ് ഓഫ് ലവ്. ഇതെല്ലം ഒരു പാട്ടിൽ കാണിക്കണം. വളരെ മിനിമലായിട്ട് വേണം എന്നാണ് ആഗ്രഹം. അത്യാവശ്യം അറിയപ്പെടുന്ന ഒരു നടനും നടിയും. അത്രയും മതി."
ഡേവിഡ് : "എനിക്കൊന്നും മനസിലായില്ല മോനെ."
മാളവിക ഇടപെട്ടു : "ആകർഷണം, അനുരാഗം, സ്നേഹം, വിശ്വാസം, ആരാധന, ഭ്രാന്ത്, മരണം.. ഇങ്ങനെ പോവുന്നു. ഒന്ന് രണ്ടു സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ ഇവന്റെ പ്ലാൻ ചെറിയ രീതിയിൽ ചെയ്യാനാണ്. ഒരൊറ്റ സെറ്റിൽ.."
ഷൂട്ടിനെപ്പറ്റി എല്ലാ വിവരങ്ങളും ദർശൻ നൽകിയപ്പോൾ പെട്ടെന്ന് ഒരു സ്പാർക്ക് ഡേവിഡിന്റെ ഉള്ളിൽ ഉദിച്ചു.
ഡേവിഡ് : "അതായത് ഈ കൺസെപ്റ്റ് എന്ന് പറയുന്നത് ഫിലോസഫി, ലിറ്ററേച്ചർ ബേസ്ഡ് ആണ് അല്ലെ?"
ദർശൻ : "അതെ.."
ഡേവിഡ് : "അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടാളും കൂടി സംസാരിച്ചു തീരുമാനിക്കൂ. എല്ലാ ചുമതലകളും ഞാൻ മാളവികയ്ക്ക് ഏൽപ്പിക്കുന്നു.. മാളവികയ്ക്ക് അതിനെ പറ്റി ഒക്കെ നല്ല അറിവല്ലേ.."
ദർശൻ : "അങ്ങനെ ആണെങ്കിൽ നന്നാവും.. ടീച്ചറിന് മൊത്തത്തിൽ ഈ കൺസെപ്റ്റ് ഇഷ്ടപെട്ടതാണ്."
ഡേവിഡ് : "മാളുവിന് ഓക്കേ ആണോ?"
മാളവിക ചിരിച്ചുകൊണ്ട് മൂളി.
ഡേവിഡ് : "ദർശൻ ഇങ്ങു വന്നാൽ മതി. നമുക്കിരുന്നങ്ങു സെറ്റ് ആക്കാം.."
ദർശൻ അതിയായ സന്തോഷത്തോടെ സമ്മതിച്ചു. ഡേവിഡിന്റെ മനസ്സിൽ പിന്നെയും ഗൂഢമായ ഒരു പ്ലാൻ ഉദിച്ചു.
ഡേവിഡ് : "വെയ്റ്റ് വെയ്റ്റ്. ഇവിടെ സ്ഥിരം ക്ലയന്റ്റ് ഒക്കെ വരുന്നതാണ്.. മാളൂ.. നമ്മുടെ പുഴയോരത്തുള്ള വീട് വൃത്തി ആണോ ഇപ്പൊ?"
മാളവിക : "കഴിഞ്ഞ ആഴ്ച പോയപ്പോൾ പ്രശ്നം ഒന്നും ഇല്ലായിരുന്നു.."
ഡേവിഡ് : "ആഹാ.! എങ്കിൽ പിന്നെ അങ്ങോട്ട് ആക്കികൂടെ നിങ്ങളുടെ പ്രീ പ്രൊഡക്ഷൻ? അവിടെ ആവുമ്പൊ നല്ല സീനറി ആണ്, പിന്നെ പ്രൈവസിയും ഉണ്ട്. എന്ത് പറയുന്നു.."
💬 Comments
View all comments