Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
മുഖം വീർപിച്ചുപിടിക്കുന്നെ "
ഞാൻ ഒന്നും മിണ്ടിയില്ല, അപ്പോൾ മമ്മി അടുത്തേക്ക് നീങ്ങി ഇരുന്നു, എന്റെ കവിളിൽ ആ അധരങ്ങൾ ഒന്നു പതിച്ചു. . .
" മോനു, നീ പോകുന്നതിൽ നിന്നെക്കാൾ വിഷമം എനിക്കാണ് "
" പിന്നെ മമ്മിക്ക് ഒരു വിഷമവും ഇല്ല "
ഞാൻ അത് പറഞ്ഞപ്പോൾ മമ്മിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. കണ്ണുനീർ ഒഴുകി. അത് കണ്ടപ്പോ എന്റെ മനസ്സലിഞ്ഞു , ഞാൻ സ്വരം കുറച്ചു ചോദിച്ചു. . .
" മമ്മി, എനിക്ക് പോകണ്ടാ "
" അങ്ങാനൊന്നും പറയല്ലേ മോനു "
" മമ്മിക്ക് ആഗ്രഹമില്ലേ എന്നെ അടുത്ത് കാണാൻ "
" എനിക്ക് നിന്റെ ഭാവിയാണ് അതിലും വലുത്, പിന്നെ നിന്നോട് പറയാത്ത വേറൊരു കാര്യമുണ്ട് "
ഞാൻ എന്താ എന്ന രൂപത്തിൽ നോക്കി . . .
" നീ പോയി കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരും "
ഞാൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി സത്യമാണോ എന്ന നിലക്ക് . . .
" നീ പോയി ഒന്നു സെറ്റിൽ ആയി ഒരു ആറുമാസം കഴിഞ്ഞ് ഞാൻ അവിടെ ഉണ്ടാകും, ലോങ് ലീവിന് അപേക്ഷ വച്ചിട്ടുണ്ട് "
" സത്യമാണോ മമ്മി "
" നിനക്ക് എന്നെ വിശ്വാസമില്ലേ, ഞാനും ഒന്നു കാണട്ടെ ലണ്ടൻ ഒക്കെ എന്റെ പണ്ട് മുതലുള്ള വലിയ ആഗ്രഹമാണ് "
" എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല മമ്മി "
" നീയാ കൈകൾ ഇങ്ങോട്ട് വച്ചേ,(
💬 Comments
View all comments