Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
കയ്യിന്ന് കിട്ടുന്നതിനുമുമ്പ് പോയി റെഡി ആയിക്കോ . . "
" ഹോ സമ്മതിച്ചു ഒരു 5 മിനുറ്റ് താ "
" ആഹ്, അപ്പോഴേക്കും ഞാനും ഒന്നു റെഡി ആവട്ടെ "
അതും പറഞ്ഞ് മമ്മി റൂമിലേക് പോയി, ഞാനും പോയി ഒന്നു കുളിച്ചു പുതുതായി വാങ്ങിയ ഒരു ഷർട്ട് ഉണ്ടായി അതും ഇട്ട് ഹാളിലേക്ക് എത്തി. ഉറക്കെ വിളിച്ചു. . .
" മമ്മി, ഞാൻ റെഡി ആയി പോയാലോ . . . "
" ദേ വരുന്നു, നീ കറെടുത്ത് തിരിച്ചിട് ഞാൻ അപ്പോളേക്കും എത്താം " റൂമിൽ നിന്നും ശബ്ദം മുഴങ്ങി . ..
ഞാൻ പുറത്തേക്ക് പോയി. കാറിൽ കയറി ഇരുന്നു. കുറച്ചു സമയം കടന്നു പോയി അപ്പോഴേക്കും മമ്മി വാതിൽ പൂട്ടി നടന്നു വരുന്നു. . .
ചന്ദ്രഗ്രഹണദിവസം ആണ്. ചന്ദ്രന്റെ നല്ലരീതിയിൽ ഉള്ള പ്രകാശം ഉണ്ടായിരുന്നു, മമ്മി ഒരു ചുവന്ന സാരിയിൽ ഒരു സ്വർണ പൂമ്പാറ്റയെ പോലെ തിളങ്ങി വന്നു. മുടി അഴിച്ചിട്ടിരുന്നു, ഒട്ടും തന്നെ make up ഇല്ല. ചെറിയ ഒരു സ്വർണ്ണമാല മാത്രം കഴുത്തിൽ ഉണ്ട്. എന്നിട്ടും എന്തൊരു തേജസ് ആണ് ആ മുഖത്തിന്. ആരും മയങ്ങുന്ന വാർത്തെടുത്ത ശിൽപം പോലെ, ഞാനും കണ്ണുചിമ്മാതെ ആ വരവും നോക്കി ഇരുന്നു. അല്ലെങ്കിലും സ്ത്രീകളെ ഏറ്റവും കൂടുതൽ സുന്ദരികൾ ആകുന്നത് ചുവന്ന വസ്ത്രത്തിൽ ആണ്. എനിക്ക് പോലും മമ്മിയുടെ ആ വരവിൽ അസൂയയും അഹങ്കാരവും ഒരുപോലെ തോന്നി. . . .
മമ്മിക്ക് വേണ്ടി ഞാൻ ഡ്രൈവർ സീറ്റ് ഒഴിഞ്ഞു കൊടുത്തു സൈഡ് സീറ്റിൽ ഇരുന്നു. മമ്മി തന്നെ വണ്ടിയെടുത്തു. . .
" മമ്മി, ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ടല്ലോ, നല്ലോണം make up കോരി ഇട്ടല്ലേ "
" പോടാ ഒന്ന് ഞാൻ ഒരു make up ഉം ഇട്ടിട്ടില്ല. ഇതൊക്കെ ജന്മനാ ഉള്ളതാ . . . "
" ഒരുപാട് അങ്ങോട് young ആവണ്ട, കേട്ടല്ലോ. വയസിപ്പോ കുറെ ആയി,
💬 Comments
View all comments