Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
കിട്ടിയ അടിയിൽ തലയിൽ നിന്നും കിളികൾ പലവഴിയിൽ പറന്നു പോയി. ഒന്നു ആടിഉലഞ്ഞു നേരെനിന്ന് പരിസരബോധം വീണ്ടെടുത്തു . അപ്പോഴേക്കും അതാ ഇടതുകൈ അതിലും വേഗത്തിൽ എന്റെ നേർക് വരുന്നു. സിനിമസ്റ്റൈലിൽ വെടിയുണ്ടയിൽ നിന്നും ഒഴിഞ്ഞു മാറും പോലെ സ്ലോമോഷനിൽ പുറകിലേക് കുതറി മാറി, സെക്കന്റുകൾ കൊണ്ട് ഓടി സോഫയുടെ പുറകിൽ പോയി നിന്നു. പുറകെ തന്നെ അവരും എന്റെ എതിർ ദിശയിൽ എത്തി. . .
കുറച്ചു സമയം ക്യാറ്റ് & മൗസ് കളിച്ചു. എന്നെ പിടിക്കാൻ വലതുവശം ചേർന്ന് വരുമ്പോൾ ഞാൻ ഇടതുവശത്തേക് ഓടും. എതിർ ദിശയിൽ വരുമ്പോൾ ഞാൻ വലത്തുവശത്തേക്കും തിരിയും. എന്നെ പിടിക്കാൻ ഒരു വഴിയും ഇല്ലായെന്നു മനസിലാക്കി അടവ് മാറ്റി. ആദ്യം കയ്യിൽ കിട്ടിയ റിമോട്ട് എടുത്ത് എന്റെ നേരെ എറിഞ്ഞു ഒരുവിധത്തിൽ അതിൽ നിന്നും ഒഴിഞ്ഞു മാറി. റിമോട്ട് പോയി ഭിത്തിയിൽ ഇടിച്ചു തവിടുപൊടിയായി നിലത്ത്. അടുത്തനിമിഷം അതാവരുന്നു സോഫാ പില്ലോ അതിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. കൃത്യമായി ദേഹത്ത് തന്നെ വന്നു വീണു. . .
ഇനിയും ഇവിടെനിന്നാൽ ജീവനുഭീഷണി ആയിരിക്കും എത്രയും വേഗം രക്ഷപെട്ടെ മതിയാകൂ. ശരവേഗത്തിൽ മുകളിലേക്കുള്ള പടികൾ ലക്ഷ്യമാക്കി കുതിച്ചു. അതാ എന്റെ നേർക് ഭദ്രകാളി രൂപം അടുക്കുന്നു. അപായം മുന്നിൽ കണ്ടുകൊണ്ട് തന്നെ ഞാൻ കുതിച്ചു. . .
മുതുകിൽ ഇടിവെട്ടിയപോലെ ഒരു തല്ലായിരുന്നു. . .
" നിൽക്കേടാ അവിടെ, നിന്നെ ഇന്ന് കൊല്ലോടാ പന്നി ! ! ! " . . .
ഇടിയോട് കൂടി ആ അലർച്ച
💬 Comments
View all comments