Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ഇന്നലെ ഇടിവെട്ടിയപ്പോഴേ എനിക് തോന്നി മമ്മി അടുത്ത് കിടന്നിട്ടുണ്ടാകും എന്ന്, എന്നാലും ഇങ്ങനെ പേടിച്ചുതൂറിയായ ഒരു പെണ്ണ് . . . "
" മതി മതി മോൻ പോയി കുളിക്കാൻ നോക്ക് സമയമായി "
കുളിച്ച് റെഡി ആയി സ്‌കൂളിലെക് പോയി. ക്ലാസ്സുകൾ ആകെ മടുത്തുതുടങ്ങി. ഓരോ മണിക്കൂറും ഒച്ചിഴയും പോലെ കടന്നു പോയി. രണ്ടുമൂന്നു ദിവസം സാധാരണ പോലെ കടന്നു പോയി. . .
അടുത്ത ദിവസം പതിവുപോലെ രാവിലത്തെ ക്ലാസ്സുകൾ കഴിഞ്ഞു. ഉച്ചസമയം ആയി. ഇന്റർവെൽ ബെൽ മുഴങ്ങി. ഉച്ചകഴിഞ്ഞ് പാരേന്റ്‌സ് മീറ്റിങ് ആണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ എക്സാമിന്റെ റിസൾട്ട് വന്നിട്ടുണ്ട്. 4 വിഷയത്തിന് നിരത്തി പൊട്ടി. രണ്ടെണ്ണം എങ്ങാനോ പാസ്സായി. അതുകൊണ്ട് തന്നെ മമ്മിയോട് ഞാൻ ഇതിന്റെ കാര്യമൊന്നും അറിയിച്ചിട്ടില്ല. മമ്മിയെങ്ങാനും വന്നാൽ എല്ലാംകൂടി എന്റെ തോൽ ഉലിച്ചെടുക്കും, അത്രമാത്രം ഞാൻ വെറുപ്പിച്ചിട്ടുണ്ട് എല്ല ടീച്ചർമാരേം. . .
അങ്ങാനൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആണ്. ഗേറ്റ് കടന്ന് ഒരു വെളുത്ത സ്വിഫ്റ്റ് കേറി വരുന്നു. അത് ഉള്ളിൽ വന്നു പാർക്ക് ചെയ്ത് അതിൽ നിന്നും മമ്മി ഇറങ്ങി വരുന്നു. എന്റെയുള്ളിൽ ഒരു വെള്ളിടിമിന്നി. . .
ഞാൻ മമ്മിയുടെ അടുത്തേക്ക് നടന്നു. . .
" എന്താടാ അന്തം വിട്ട് നോക്കുന്നത്, ഒട്ടും പ്രതീഷിച്ചില്ലേ ? ? ? "
" എന്നാലും മമ്മി എങ്ങനെ അറിഞ്ഞു. . . "
" ഞാൻ ഒരു പോലീസ് അല്ലെടാ, ഇതൊക്കെ നിസ്സാരം "
" കാര്യം പറ മമ്മി "
" നിന്റെ ടീച്ചർ എന്നെ നേരിട്ട് വിളിച്ചിരുന്നു, അവർക്ക് അറിയാമായിരുന്നു നീ പറയില്ല എന്ന്, നീനക് ഇതിനുള്ളത് തരാം നീ വീട്ടിലേക് വാ . . . "
ചിരിച്ചുകൊണ്ടാണ് മമ്മി അത് പറഞ്ഞത് , അത് കൊണ്ട് ഒരു സമാധാനം തോന്നി. . .
" നീ വാ നടക്ക്, എല്ലാരേം കാണണ്ടേ "
ഇനിയിപ്പോ വരുന്നിടത്തുവച്ചു കാണാം, ഞാൻ മമ്മിയേം കൊണ്ട് സ്റ്റാഫ്‌റൂമിലേക് നടന്നു. ഞങ്ങളുടെ ആ വരവ്
💬 Comments
View all comments