Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
. .
സ്കൂളിലെ അവസാന രണ്ടു ദിവസവും കടന്നുപോയി. അച്ചുവിനെ കണ്ട് പഠിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചു. ഉറങ്ങുന്ന സമയം കുറച്ചു. ഉണർന്നിരുക്കുന്ന സമയം മുഴുവൻ പഠിച്ചു. . . .
ദിവസങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി. എല്ലും കഷ്ണം കിട്ടിയ നായയെ പോലെ ഓരോ പുസ്തകവും ഞാൻ ആർത്തിയോടെ അരച്ചു കലക്കി കുടിച്ചു. ഉറങ്ങുന്നു എഴുന്നേൽകുന്നു പടിക്കുന്നു അത് മാത്രമായിരുന്നു ആ ദിവസങ്ങളിൽ. മമ്മി നല്ല രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തു. ഒട്ടും ശല്യപ്പെടുത്തെ ഓരോ സമയങ്ങളിൽ ഫ്രൂട്സും, ജ്യൂസും ഷെയ്ക്കും ആയി എന്റെ റൂമിലേക് കടന്നു വന്നു. . .
അങ്ങനെ ഒരു ദിവസം രാവിലെ ഒരു പതിനൊന്നു മണിയായി കാണും, ഞാൻ പഠനത്തിൽ തന്നെ മുഴുകിയ സമയം, പെട്ടെന്ന് മമ്മിയുടെ കാൾ. . .
" ഡാ, നീ എന്തെടുക്കുകയാ ""
" ഞാൻ വീട്ടിലാ എന്തേ ????"
" ഒരു ഹെല്പ് വേണം, അതേ നമ്മുടെ അനു ചേച്ചിയില്ലെ, ചേച്ചി കുറച്ചുകഴിഞ്ഞ്, റെയിൽവേ സ്റ്റേഷനിൽ വരും. നീ ഒന്നുപോയി പിക്ക് ചെയ്യണം. . . "
" എനിക്കൊന്നും വയ്യ, എനിക് പഠിക്കാൻ ഉണ്ട്. . . "
" പ്ലീസ് ഡാ, ഞാൻ ഏറ്റതാണ്, ഇപ്പൊ ഒരു അർജന്റ് കേസ് വന്നു. അതാ പ്ലീസ് പ്ലീസ് . . . "
" ശേ, എന്തൊരുകഷ്ടമാ, ഞാനില്ല . . ."
" ഒരു മണിക്കൂറിലെ കാര്യമേ ഉള്ളു, നീ കാറുമായി ഒന്നു വേഗം പോയിട്ട് വാടാ . . ."
" ശെരി ശെരി, ഞാൻപൊക്കോളാ . . . "
ഫോൺ വെച്ച്, ഡ്രെസ്സും മാറി കാറുമായി റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിൽ കാത്തുനിന്നു, വേറെ ആരെങ്കിലും ആണെങ്കിൽ കുഴപ്പമില്ല അനു, നായിന്റമോൾ, എന്നെ കണ്ടാ അപ്പൊതുടങ്ങും അവളുടെ കഴപ്പ്, നാശംപിടിക്കാൻ. പറഞ്ഞുതീർന്നില്ല അതാ ഫോണിലേക്കുഅവളുടെ വിളി. . .
" ഹാലോ, എബി നീ എത്തിയോ ?? ""
" എത്തി, പാർക്കിങ്ങിൽ ഉണ്ട്. . ."
"
💬 Comments
View all comments