0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 3397

ഇരുന്ന വെള്ളം എടുത്ത് കുടിച്ച് വയറ്റിലെ തീ കെടുത്തി. ഇപ്പൊ ഒരൽപ്പം ആശ്വാസം. എന്നിട്ടും കിടന്നിട്ട് ഉറക്കം മാത്രം വരുന്നില്ലാ. തിരിഞ്ഞും മറിഞ്ഞും കുറെ സമയം കിടന്നു ഇടക് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു. . .

രാവിലെ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു സമയം നോക്കി. ഓഹ് ഗോഡ്, 10 മണി കഴിഞ്ഞു. കഠിനമായ ഉറക്കത്തിൽ പറന്നുപോയ കിളികൾ ഓരോന്നായി തലയിലേക് തിരിച് ചേക്കേറി. ഇന്നത്തേക് ഉള്ളതായിട്ടുണ്ട്. ക്ലാസ്സിൽ പോകാത്തതിനായിരിക്കും ഇന്നത്തെ യുദ്ധം. . .

ഇന്നലെ വന്നുകിടന്ന യൂണിഫോം പോലും മാറ്റിയിട്ടില്ല. ഉടനെ തന്നെ അടിയിലെ ഫ്ലോറിലേക് നടന്നു. ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല. ഹാവൂ രക്ഷപ്പെട്ടു. ഇനി വൈകുന്നേരം വരെ ശല്യം ഇല്ല. . .

വീണ്ടും മുകളിൽ കയറി കണ്ണാടിയിൽ നോക്കി. ഇന്നലെയുണ്ടായ ചുവന്ന കൈപ്പത്തി രേഖ മാറി കറുപ്പ്‌ കളറിൽ കരുവാളിച്ചു കിടപ്പുണ്ട്. എനിക് നല്ല വെളുത്ത നിറം ആയതുകൊണ്ട് തന്നെ നല്ല വ്യക്തമായി തെളിഞ്ഞുതന്നെ കാണാം. അപ്പൊ കാരണം ആയി സ്കൂളിൽ പോകാത്തിന്റെ. . . .

വേഗം തന്നെ പല്ലുതേച്ചു ഒന്നു ഫ്രഷ് ആയി, യൂണിഫോം എല്ലാം മാറ്റി ഒരു ഷോർട്സും ബനിയനും എടുത്തിട്ടു. നേരെ അടുക്കള ലക്ഷ്യം വെച്ച് നടന്നു. ഇനിയും വൈകിയാൽ തലകറങ്ങി വീഴും. അടുക്കളയിൽ കയറി തലങ്ങും വിലങ്ങും നോക്കി. എങ്ങും ഒഴിഞ്ഞ പാത്രങ്ങൾ മാത്രം. ദേഷ്യം കൊണ്ട് കണ്ണുകൾ നിറഞ്ഞു. പിശാചിന് എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ട് പൊക്കൂടെ, ഞാൻ സ്വയം മനസ്സിൽ പറഞ്ഞു. . .

ഇന്നലെ വൈകീട്ട് ഓഫ്‌ ആയിപോയ ഫോണിന്റെ കാര്യം അപ്പോഴാ ഓർത്തത്. നേരെ പോയി അത് ചാർജിൽ ഇട്ട് നിമിഷങ്ങൾക്കകം ഓണാക്കി, ചറ പറ notification, missed calls. കൂട്ടത്തിൽ അതാ 27 missed calls by അച്ചു. . .

അതേ പ്രണയം, ഒരുപാട് കഷ്ടപ്പെട്ട് സെറ്റാക്കിയതാ. പേര് ആവണി മനോജ്. എന്റെപുറകെ നടന്ന ഒരുപാട് പേരെ വേണ്ടെന്ന് വച്ചു ഞാൻ ആകെ ഇഷ്ടപ്പെട്ട ഏക ഒരുത്തി. ഞാൻ science batchum അവൾ കോമേഴ്സ് batchum, അടുക്കാൻ

💬 Comments

View all comments