Chapter Title : സ്വവര്‍ഗാനുരാഗി [Angel]
അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്..
തെന്നല്‍ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മര്‍മ്മണി വിദ്യ പഠിച്ചിട്ടുള്ളവള്‍ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി... ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയില്‍ മാത്രമായിരുന്നു തെന്നല്‍ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവള്‍ ഇളം തെന്നലായി പാറി നടന്നു..
എന്റെ അമ്മക്കും അച്ഛനും അവള്‍ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയില്‍ എത്തിയാല്‍ തെന്നല്‍ സണ്ണിചേച്ചിയുടെ ആരാധിക ആവും.. ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായില്‍ മലന്നു കിടന്നു ഞാന്‍ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലില്‍ കിടക്കുന്ന തെന്നല്‍ ആരോടോ ഫോണില്‍ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്.
ചെവിയൊന്നു വട്ടം പിടിച്ചപ്പോള്‍ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങള്‍.. ഓഹ്.. ഈ പാതിരാത്രയില്‍ ഇവള്‍ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ? ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവള്‍ടെ സ്വവര്‍ഗാനുരാഗികള്‍ ആയ കൂട്ടുകാരികള്‍.. എന്റെ ഒരു വിധി നോക്കണേ, കേട്യോന്‍ ആയ ഈ ഞാന്‍ താഴെ പുല്ലുപായയില്‍ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയില്‍ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്.., എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,...
കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കള്‍ക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍, എല്ലാം പ്ലാന്‍ ചെയ്തു വെച്ചതായിരുന്നു. ആലോചിച്ചപ്പോള്‍ കണ്ണൊന്ന് നീറി,.. തലച്ചോറില്‍ നിന്നും കണ്ണുനീര്‍ കണ്‍കോണിലേക്ക് പുറപെട്ടു കഴിഞ്ഞു.. ഇല്ല, കരയില്ല, ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല..
ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ
💬 Comments
View all comments