സ്വയംഭോഗം – അറിയേണ്ടതെല്ലാം
📝 Ongoing
👁 4.8K views ❤ 35 likes 💬 0 comments
സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ് സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന് വിളിക്കുന്നത്. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ് ടോയ്‌സ്’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.
ആരെല്ലാമാണ് സ്വയംഭോഗത്തിലേര്‍പ്പെടുന്നത്?
മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ് ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.
എന്തിനാണ് ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്?
സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക് ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച് താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ് സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത
💬 Comments
View all comments