Chapter Title : സ്വയംവരവധു [കൊമ്പൻ]
….മണ്ടിപ്പെണ്ണേ ...”
“ഞാനൊരു കാര്യം ചോദിക്കട്ടെ ….”
“വേണ്ട ….”
“എന്താ എന്റെ മാഷെ …?? ങ്ങും ങ്‌ഹും ..”
“ചോദിക്കടി ….”
“ഏട്ടനെന്നെ ശെരിയ്ക്കും ഓർമ്മയുണ്ടോ ??”
“പിന്നില്ലാതെ...”
“എന്നാ ആരാന്നു പറ ...”
“ധ്വനി...നന്ദിനിയമ്മയുടെ പുന്നാര മരുമോൾ ...” ധ്വനിയുടെ വിയർപ്പു പൊടിഞ്ഞ മൂക്കിൽ പിടിച്ചു കൊണ്ടമർത്തിയവളെ ലാളിച്ചു.
“അത്രേയുള്ളു …??”
“പിന്നെ ...”
“വിജയമാതയിൽ 2001 പഠിച്ച ധ്വനിയാ ഞാൻ...”
ഒരുനിമിഷം അനന്തൻ ആ കരിമിഴി കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ആശ്ചര്യത്തോടെ അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് നോക്കുമ്പോ അവൾ തമാശ പറയുവല്ല എന്ന് അനന്തനുറപ്പായി.
“ആഹ് ….ചോക്കോണ്ട് എന്നെ കുറെയെറിഞ്ഞിട്ടില്ലേ ??? ഓർമ്മയില്ല ?? എന്നെ മൂന്നു മാർക്കിന് പാസ് ആക്കിത്തന്നില്ലേ ?? അതുമോർമ്മയില്ലേ ??? ശോ ...ഇങ്ങനെയൊരു മാഷ് ...” ധ്വനി കുറേക്കൂടെ അനന്തന്റെ നെഞ്ചിൽ ചേർന്നുകൊണ്ട് അവളുടെ നെഞ്ചിടിപ്പ് അനന്തന് പകർന്നുകൊടുത്തു.
“ധ്വനി ….ധ്വനി ….!!” അനന്തൻ ഓർക്കാൻ ശ്രമിച്ചുകൊണ്ട് അവളെ തന്നിലേക്ക് ചേർത്തപ്പോൾ ധ്വനി അദ്ദേഹത്തിന്റെ മുഖത്തെ ഭാവ വ്യത്യാസ്യങ്ങൾ ശ്രദ്ധിച്ചങ്ങനെ നോക്കികൊണ്ടിരുന്നു. അവളുടെ ഹൃദയമിടിപ്പ് അകാരണമായി കൂടിക്കൊണ്ടിരുന്നു.
“നിങ്ങൾ ഓറ്റപ്പാലത്തു അല്ലായിരുന്നോ താമസം ?”
“ആഹ്ഹ് എന്റെ അമ്മയുടെ പേരിൽ കുറച്ചു ഭൂമിയുണ്ട്, ഇവിടെ ഷൊര്ണൂര്, അത്കൊണ്ട് ഞങ്ങൾ ഇങ്ങോട്ടേക്ക് മാറി, ഞാൻ പ്ലസ് റ്റു പഠിക്കുമ്പോഴ്...”
“അന്ന് പെണ്ണ് കാണാൻ വരുമ്പോ മോളെന്തേ പറഞ്ഞില്ല ….”
ധ്വനി എന്ന് വിളിച്ചുകൊണ്ടിരുന്ന അനന്തൻ ആദ്യമായി അവളെ മോളെ എന്ന് വിളിച്ചപ്പോൾ ആ 24 കാരിയ്ക്ക് അവളുടെ നഷ്ടപെട്ട അച്ഛനോട് തോന്നുന്നപോലെ ഒരു വികാരം ആ സമയം
💬 Comments
View all comments