Chapter Title : സ്വയംവരവധു [കൊമ്പൻ]
കാണാറുണ്ട്"
"ആഹാ നന്നായിട്ടുണ്ട് മോളെ"
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
"ഞാൻ ദോശ എടുത്തു വെക്കാം ഏട്ടൻ ഫ്രഷ് ആയിട്ടു വേഗം വാ"
"ഹമ് പക്ഷെ ഒരു കാര്യം"
തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന് അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി.
"ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽ ദോശ കഴിക്കാൻ വരാം" അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ധ്വനി കുളിക്കാൻ കയറിയപ്പോൾ അമിത്തിന്റെ ഫോൺ വന്നു. അവൾ ടവ്വലും ചുറ്റി ഫോൺ എടുത്തു രണ്ടാളും ഒത്തിരി കൊഞ്ചി ചിരിച്ചു. തമ്മിൽ കാണാതെ ഉള്ളിലെ പരവേശം അവർ വാക്കുകളിൽ അടക്കി നിർത്തി. ഫോൺ വെച്ച ശേഷവും അവൾ കട്ടിലിൽ കിടന്നുരുണ്ടു. ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത് കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നും തിരിച്ചെത്തി. സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു. പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി. അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്ന മാമ്പഴം ഏട്ടൻ കാണാതെ എടുത്തു കഴിക്കുക, ചിരകി വെച്ച തേങ്ങാ ഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽ മുഴുകി.
രണ്ടാളും അടുത്ത് നിന്ന് പെരുമാറുമ്പോ വിയർത്തുകൊണ്ടു കുതിർന്നിരുന്നു. ധ്വനിയാണെങ്കിൽ മനഃപൂർവം മുടി വിരിച്ചിട്ടുകൊണ്ട് അനന്തനെ കൊതിപ്പികുന്നപോലെ നോട്ടവും ഇടയ്ക്കിടെ നോക്കി. അദ്ദേഹത്തിന്റെ ദേഹത്ത് അറിഞ്ഞുകൊണ്ട് പല തവണ ചേർന്ന് നിന്നു. അനന്തൻ അതെല്ലാം മനസിലായെങ്കിലും
💬 Comments
View all comments