0%

Chapter Title : ടാക്സിവാല 6 ?? [Tom]

Author : tom Read All Parts 1.2K

കാരണം ഞങ്ങടെ പ്രണയ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞാൽ നടക്കാൻ പോകുന്നത് ഒരു ഭൂകമ്പം ആണെന് നീരുവിനു നല്ലോണം അറിയാമായിരുന്നു...

അങ്ങനെ ഞങളുടെ പ്രണയ സല്ലാപം രാത്രിയിൽ ഉള്ളത് പോലെ കാമസലാപത്തിലേക്കു വഴി ഒരുക്കാൻ ആയി എന്റെ പുറപ്പാട്..

ഇന്നലെ രാത്രി അവസാനം സംസാരിച്ച കാര്യം ഞാൻ വെറുതെ ഒന്ന് ഇട്ടു നോക്കി...

"ഡി നീരു ഇന്നലെ ഞാൻ അറിയാതെ എന്തൊക്കെ തോന്നി ചോദിച്ചു പോയതാ.."

"ഓഹ് അതോ.. കുഴപ്പം ഇല്ല ഡാ... ഞാൻ അത് അപ്പോഴേ മറന്നു.. എന്റെ പൊന്നു മോൻ അത് ചുമ്മാ പറഞ്ഞതാണെന്നും എനിക്ക് അറിയാം.." അവൾ ഒരു ആക്കൽ ആക്കി പറഞ്ഞു...

അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.. ഇന്നലെ മുതൽ നീരുവിനോട് ഇച്ചായൻ എന്ന് വിളിക്കാൻ അല്ലെ പറഞ്ഞിരുന്നത്.. ഇന്നലെ അവൾ അങ്ങെനെ തന്നെ ആയിരുന്നു വിളിച്ചതും..

ഇതിപ്പോ എന്ത് വീണ്ടും പഴയത് പോലെ എടാ പോടാ വിളി...

ഞാൻ ആകാര്യം അവളോട്‌ ചോദിച്ചു...

"ടോമേ സത്യം പറയാലോ എനിക്ക് അങ്ങനെക്കെ വിളിക്കാൻ ഒരു ചമ്മൽ ആണ്.. ഏട്ടാ, ഇച്ഛയാ, അച്ചായാ.. ഒരുമാതിരി കുലസ്ത്രീകൾ പോലെ..."

"എന്നാലും...."

"ഇപ്പോഴത്തെ കാലത്തു ഇങ്ങനെക്കെ വേണോ?? പലരും ഇപ്പോൾ ഭർത്താക്കന്മാരെ പേര് പറഞ്ഞ വിളിക്കുന്നത് പോലും.. ടോം നീ ഇതുവരെ പഴഞ്ചൻ കാലത്തു തന്നെ ആണ്..."

"എന്ത് പഴഞ്ചൻ??

"ഒന്ന് നേരാവണ്ണം മോഡേൺ ഡ്രസ്സ്‌ ഇടാൻ സമ്മതിക്കില്ല,, പിന്നെ ഇച്ചായൻ കുച്ചായൻ എന്നൊക്കെ വിളിക്കണം.. അതൊക്കെ തന്നെ..."

"ഓഹോ... നീ നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യ്..."

"എന്താ ടോമേ ദേഷ്യം ആയോ??"

💬 Comments

View all comments