0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 947

ബന്ധു കൂടി ആണ്, മറ്റേതു അവന്റെ ബന്ധു ഫാമിലി യുടെ ഫ്രണ്ടും ഫാമിലിയും...

കൂടുതൽ വിവരങ്ങൾക്ക് അവന്റെ ബന്ധുവിന്റെ ദുബായ് വാട്സ്ആപ്പ് നമ്പർ തന്നു...

ഞാൻ ആ നമ്പർ സേവ് ആക്കി ഒരു മെസ്സേജ് ഇട്ടു വച്ചു,

മെസ്സേജ് ഡെലിവെർഡ് ആയിട്ടില്ലാ...

നമ്പർ സേവ് ആക്കിയപ്പോൾ തന്നെ പ്രൊഫൈൽ പിക്ചർ കണ്ടു.. രണ്ടു മധ്യ വയസായ 30-35 പ്രായമുള്ള ആണുങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്ന പിക്... ഇവർ രണ്ടു പേരുടെ ഫാമിലി ആയിരിക്കും ഞാൻ ട്രിപ്പ്‌ കൊണ്ടു പോകേണ്ടത് എന്ന് എനിക്ക് തോന്നി...

അപ്പോഴാണ് എന്റെ കണ്ണിൽ മേശ പുറത്തു ഇരുന്ന എന്റെ അനിയത്തിയുടെ തവിടു പൊടി ആയ ഫോൺ ശ്രെദ്ധയിൽ പെട്ടത്, അത് പൊട്ടിയപ്പോൾ തന്നെ ശെരിയാക്കാൻ തന്ന സാധനം ആണ്.. ഞാൻ അത്‌ മറന്നും പോയി..

കുളിക്കാൻ പോയപ്പോ പാന്റ്സിന്ന് എടുത്തു മേശയിൽ വച്ചതാ, ഇന്ന് കൊടുത്താൽ എങ്കിലേ നാളെ എങ്കിലും അവൾ ക്ലാസ്സ്‌ ന്നു വരുന്ന മുന്നേ എങ്കിലും കിട്ടുകയുള്ളു,

സമയം 6 മണി ആകുന്നതേ ഉള്ളു.. ഞാൻ അവളുടെ ഫോണും എടുത്തു നേരെ എനിക്ക് പരിചയം ഉള്ള ഷോപ്പിലേക്ക് പോയി, ഫോൺ കാണിച്ചു ഡിസ്പ്ലേ മാറിയാൽ ഓക്കേ ആകും എന്ന് പറഞ്ഞു, നാളെ ഉച്ചക്ക് മുന്നേ കിട്ടും എന്ന് പറഞ്ഞപ്പോൾ ഒരു സമാധാനം ആയി...

പിന്നെ കൊറേ നേരം ആ കടയിലെ ചേട്ടനുമായി സംസാരിച്ചു ഇരുന്നു...

ഒരു 8 മണി ആകാറായപ്പോഴേക്കും ഞാൻ അവിടെ നിന്നു ഇറങ്ങി, വീട്ടിൽ എത്തി ബൈക്ക് കയറ്റി വച്ചു, ഉള്ളിൽ കയറി...

എന്റെ പൊന്നാര അനിയത്തി ഫോൺ

💬 Comments

View all comments