0%

Chapter Title : ടാക്സിവാല ?? [Tom]

Author : tom Read All Parts 742

നായ തന്നെ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു...

ടോം - ദേ ഇറങ്ങാൻ നിന്നപ്പോൾ സർ വിളിച്ചില്ലേ ഇങ്ങോട്ട്..

നായർ - എന്റെ മകൾ 6 മണിക്ക് എയർപോർട്ടിൽ എത്തും.. നീ ഒന്ന് വേഗം ഇറങ്ങാൻ നോക്ക്..

ഇത്തിരി കട്ടി സ്വരത്തിൽ തന്നെ നായർ പറഞ്ഞു...

ടോം - ആഹ് ശെരി സാറെ...

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു... കുളിക്കാൻ കയറി.. എല്ലാം വേഗം തന്നെ തീർത്തു... ഡ്രെസ്സും മാറി നേരെ അമ്മയുടെ റൂമിൽ പോയി ഒന്ന് വാതിൽ കൊട്ടി...

അമ്മയോട് ഓട്ടം ഉണ്ട്... ഒരു 7.30 -8.00 ന് ഉള്ളിൽ വരും എന്ന് പറഞ്ഞു.. അവൻ വീട്ടിൽ നിന്നു ഇറങ്ങി വണ്ടി എടുത്തു തിരുവനതപുരം ഡോമസ്റ്റിക് എയർപോർട്ടിൽ ലേക്ക് വിട്ടു...

ഒരു അരമണിക്കൂർ ഓട്ടമേ ഉള്ളു... വണ്ടി ഒടിക്കാനത്തിന് ഇടയിൽ അവൻ അവന്റെ പഴയ കാലത്തിലേക്കു ഒന്ന് വേഗം പോയി വന്നു....

നമ്മുടെ കഥനായകനെ കുറിച്ച് പറഞ്ഞില്ലാലോ...

ഒരു പക്കാ തിരുവനന്തപുരംകാരൻ ആണ് നമ്മുടെ ടോം... വീട്ടിൽ അമ്മയും അവനും അനിയത്തിയും ഉള്ളു... അവന്റെ അച്ഛൻ മഹാ കള്ള് കുടിയൻ ആയിരുന്നു... അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ടോമിന്റെ 10 ആം വയസിൽ ഇക്കലോഹം വീടിഞ്ഞു...

ടോമിന്റെ അമ്മയെ അവന്റെ അച്ഛൻ കല്യാണം കഴിക്കുമ്പോൾ വയസു 17.. അവന്റെ അച്ഛൻ തുടക്കത്തിലേ നല്ല പെർഫോമൻസ് ആയതു കൊണ്ട് കല്യാണം കഴിഞ്ഞു ആദ്യം വർഷം ആയപ്പോൾ തന്നെ ടോം പുറത്തു വന്നു അത് കഴിഞ്ഞു 3 വർഷം കഴിഞ്ഞു ടോമിന്റെ അനിയത്തി ഡെയ്‌സി യും

💬 Comments

View all comments