Chapter Title : ടൈംമെഷീൻ 2 [KOchoonj]
കോഴിപിടിക്കാൻ പോയിട്ടുണ്ട്.. അല്ലേൽ എന്നും രാവിലെ എണീറ്റു മസിലുപെരുപ്പിക്കാൻ മറക്കില്ലാത്തതാ.."അനിയത്തിയുടെ ഡയലോഗ്..
"എടീ..എടീ.. നിർത്തിക്കൊ.. അല്ലേൽ ഇനി ഒരെണ്ണംപോലും നിന്നെക്കൊണ്ടു ഞാൻ തീറ്റിക്കില്ല.."
"പോടാ…" അതും പറഞ്ഞു അവൾ പാത്രവും എടുത്തു ഓടി..
ഞാൻ ഒന്ന് ചിരിച്ചു ദോശയെടുത്തു കഴിക്കാൻ തുടങ്ങി..
"അച്ഛനെന്ത്യേ അമ്മേ.."
"ആ.. രാവിലെ പരീക്ഷണ ശാലയിലേക്കു കേറണ കണ്ടു.."
ഞാൻ വേഗം തന്നെ കഴിച്ചു റൂമിലേക്ക് കയറി.. ഇന്നലെ മൊബൈലിൽ എടുത്ത ഫോട്ടോസ് എടുത്തു വിശദമായി പഠിക്കാൻ തുടങ്ങി.
…….
മൊബൈലിൽ സെറ്റ് ചെയ്തിരിക്കുന്ന അലാമിന്റെ സൗണ്ടിൽ ഞാൻ ഞെട്ടി എഴുന്നേറ്റു.. പെട്ടെന്ന് തന്നെ അലാം ഓഫ് ചെയ്തു ജനലിൽകൂടി പുറത്തേക്കു നോക്കി.. ചെറിയ നിലാവുണ്ട്.. സമയം ഒരുമണി ആയിട്ടുണ്ട്.. പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ബാഗിൽ എല്ലാം എടുത്തുവച്ചിട്ടുണ്ട്.. ഞാൻ ബാഗ് കയ്യിലെടുത്തു പതിയെ മുന്നോട്ടു ചുവടുകൾ വെച്ചു.. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പതിയെ മുന്നോട്ടു നീങ്ങി.. മനസിലെവിടെയോ ചെറിയ… അല്ല.. അല്പം വലിയരീതിയിലുള്ള ഭയം ഉടലെടുത്തിട്ടുണ്ട്.. അതുകൊണ്ടാകാം ആ നിശബ്ദതയിൽ ചീവീടുകളുടെ കരച്ചിൽ പോലും ഭയാനകമായി തോന്നുന്നത്..
അച്ഛൻ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഓർത്തു.. ടൈംമെഷീൻ പ്രവർത്തിപ്പിക്കേണ്ട രീതി വ്യക്തമായി അതിൽ എഴുതിയിട്ടുണ്ട്.. ലോകത്തെവിടെയും ഇങ്ങനൊരു അത്ഭുതം നടന്നിട്ടില്ല.. ശാസ്ത്രീയമായി ഇതിനെക്കുറിച്ച് പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട് എങ്കിലും എവിടെയും.. ആർക്കും സമയത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.. അപ്പൊ ഇതു നടക്കാൻ സാധ്യതയുണ്ടോ.. തന്റെ അച്ഛൻ അത്രക്ക് വല്യ പുള്ളിയാണോ.. എന്നാലും എവിടെയോ എന്തോ പ്രതീക്ഷ.. അതാണ് ബാഗിൽ ആവശ്യത്തിനുള്ള ഡ്രെസ്സും മറ്റു കാര്യങ്ങളും കുറച്ചു പണവും എടുത്തു ഈ പോക്ക്.. നടന്നില്ലേൽ എന്തായാലും
💬 Comments
View all comments