Chapter Title : ടൈംമെഷീൻ 2 [KOchoonj]
ദേവയാനി വാതിൽപടിയിൽ.. എന്തോ പന്തികേടുതോന്നി അവൾ അകത്തേക്ക് കടന്നുവന്നു..
"എന്തുപറ്റി അമ്മേ.."
"ഒന്നൂല ദേവൂ.. ഒന്നു വീണു.. കാലുചെറുതായി മുറിഞ്ഞതാ.. നീ കണ്ണന് കഴിക്കാനെടുത്തുകൊടുക്കു.."
"ഞാൻ കഴിച്ചോളാ.. നമ്മുക്കാദ്യം ഹോസ്പിറ്റലിൽ വല്ലോം പോകാം.. മുറിവിങ്ങനെ വെക്കരുത്.."
"ആസ്പത്രിയൊക്കെ പട്ടണത്തിലെ ഉള്ളു കണ്ണാ.. പിന്നെ ചെറിയ മുറിവാ.. ഞാൻ കെട്ടിയിട്ടുണ്ട്.. അതുടനെ പൊയ്ക്കൊള്ളും.."
കാർത്തിക്കിന് ജാനകിയുടെ മുഖത്തേക്ക്‌നോക്കിയപ്പോൾ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും ഒക്കെയാണ് തോന്നിയത്.. എന്തു സ്നേഹമാണ് അവരുടെ ഓരോ വാക്കുകളിലും.. അവന്റെ കൈ അറിയാതെ തന്നെ ജാനകിയുടെ കവിളിലൂടെ സ്നേഹപൂർവം തഴുകി..
"ഒന്നൂല കണ്ണാ.. നീ പോയി കഴിക്കു.. ഈ നാട്ടിലൊന്നും ഇത്രേം നല്ല ശരീരോള്ള ചെക്കന്മാരില്ല.. അതുകൊണ്ടു ഇതങ്ങനെ കളയാൻ പറ്റില്ല.. ചെന്നു നന്നായി കഴിക്കു..ദേവൂ.. ഇവന് കഴിക്കാനെടുക്കു.."
കാർത്തിക് പിന്നെ മറുത്തൊന്നും പറയാതെ എഴുന്നേറ്റു.. എല്ലാം കണ്ടുകൊണ്ടിരുന്ന ദേവയാനിയുടെ കണ്ണുകൾ നിറഞ്ഞത് കാർത്തിക് ശ്രദ്ധിച്ചു..
ദേവയാനി കാർത്തിക്കിന് എല്ലാം വിളമ്പിക്കൊടുത്തു.. അവളിൽ ധേഷ്യഭാവം തീരെയില്ലയെന്നത് കാർത്തിക് ശ്രദ്ധിച്ചു.. അവന്റെ ഉള്ളിൽ അതു വലിയ സന്തോഷമാണുണ്ടാക്കിയത്..
"ദേവയാനിയും വിളമ്പിയിരുന്നോളൂ.. വിശക്കുന്നുണ്ടാവില്ലേ.."
"വേണ്ട.. വിശക്കിണില്യ.. കണ്ണേട്ടൻ കഴിച്ചോളൂ.." അവളത്തുപറഞ്ഞപ്പോൾ അതിശയത്തോടെ കാർത്തിക് അവളെ നോക്കി.. അപ്പോഴാണ് തന്റെ നാവില്നിന്നും വീണത് കണ്ണേട്ടൻ എന്നാണ് എന്നവൾക്കു മനസിലായത്.. അവൾ അവനു മുഖംകൊടുക്കാതെ തിരിഞ്ഞുനിന്നു..
കാർത്തിക്കിന്റെ ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.. അവളുടെ കണ്ണേട്ടൻ എന്ന വിളി അവന്റെ മനസിനെ അത്രയേറെ കുളിരണിയിച്ചു.. ആ വിളിയിൽ താൻ അലിഞ്ഞുപോയതുപോലെ അവനുതോന്നി.. എന്തായാലും അവളുടെ തന്നോടുള്ള സമീപനം മാറിയിട്ടുണ്ട് എന്നവന് മനസിലായി..
വൈകുന്നേരം ജാനകി വേച്ചുവേച്ചാണെലും നടന്നിരുന്നു.. എന്നാലും നല്ല വേദന ആ
💬 Comments
View all comments