0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 610
ചെറുപ്പക്കാരൻ ഷർട്ടും മുണ്ടും.. അയാളുടെ നീണ്ടുവളർന്ന മുടിയും കട്ടിമീശയും മെലിഞ്ഞ ശരീരവും ഒക്കെ പഴയകാല സിനിമകൾ കാണുമ്പോൾ അതിൽകാണുന്ന മനുഷ്യരെപ്പോലെ തന്നെ തോന്നിക്കും… പെട്ടെന്ന് അമ്പതു വയസുതോന്നിക്കുന്ന ഒരാൾ അങ്ങോട്ടുവന്നു.. കയ്യിൽ രണ്ടു ഗ്ളാസ്സിൽ ചായ ഉണ്ട്.. പുള്ളിയാണ് കടയുടെ ഉടമ എന്നു കാർത്തിക്കിന്‌ മനസിലായി.. അയാളും കാർത്തിക്കിനെ കണ്ടു അത്ഭുതത്തോടെ നോക്കി. കാർത്തിക്കിന്റെ വേഷവും രൂപഭംഗിയുമാണ് അവരെല്ലാം അത്ഭുതത്തോടെ അവനെ നോക്കാൻ കാരണം.. "കുഞ്ഞേതാ… ഇവിടെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ.." അയാൾ അവനെ അടിമുടി ഒന്നു നോക്കി ചോദിച്ചു.. ഞാൻ കാർത്തിക്.. കുറച്ചു ദൂരേന്ന് വരുവാണ്.." വന്നതിന്റെ യഥാർത്ഥ സാഹചര്യം അവരോടു പറയാൻ കഴിയില്ല എന്ന് അവനു അറിയാമായിരുന്നു.. പറഞ്ഞാലും ആരും അംഗീകരിക്കില്ല.. "ദൂരേന്ന് പറയുമ്പോ പട്ടണത്തിന്നാണോ.." വീണ്ടും സംശയം..
"അതേ.." "ബോംബായിൽ നിന്നായിരിക്കും ലെ.. ഇതുപോലത്തെ പാന്റും ഉടുപ്പും ഒക്കെ അവിടെയല്ലേ ഉണ്ടാവുക.." അയാൾ കാർത്തിക്കിന്റെ മോഡേണ് ആയിട്ടുള്ള ജീൻസ് പാന്റിലേക്കും ഷർട്ടിലേക്കും നോക്കി പറഞ്ഞു.. "ചേട്ടൻ പറഞ്ഞതു ശരിയാ.. ഞാൻ ബോംബായിൽ നിന്നുതന്നെയാ… എനിക്ക് കഴിക്കാനെന്തെങ്കിലും വേണം.. എന്താ ഉള്ളെ.." കാർത്തിക് മറുപടി പറഞ്ഞു.. "മോനിങ്ങോട്ടു ഇരുന്നോളൂ.." അയാൾ അതും പറഞ്ഞു തോളിൽ ഇട്ടിരുന്ന പഴയ തോർത്തുമുണ്ടും എടുത്തു ഒരു പഴയ മേശയും ബെഞ്ചും തുടച്ചു വൃത്തിയാക്കി.. കാർത്തിക് പുഞ്ചിരിയോടെ ബാഗെടുത്തു കയ്യിൽ പിടിച്ചു അവിടിരുന്നു.. "പട്ടണത്തിലുള്ളപോലെ സൗകര്യങ്ങളൊന്നും ഇവിടെ നാട്ടിൻപുറത്ത് കിട്ടില്ല.. എന്താ കഴിക്കാൻ വേണ്ടേ.. ഇടലിയും സാമ്പാറും, അല്ലേൽ പുട്ടും കടലയും.." അയാൾ വിനയത്തോടെ ചോദിച്ചു.. നല്ലൊരു കസ്റ്റമറെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു പ്രകടമാണ്.. "പുട്ടും കടലയും ആയിക്കോട്ടെ.. ഒരു

💬 Comments

View all comments