Chapter Title : ടൈംമെഷീൻ 2 [KOchoonj]
കാര്യമാണ് സംഭവിക്കുന്നത്.. നടന്ന അത്ഭുതത്തിൽ സന്തോഷം ഉണ്ടെങ്കിലും ഇനിയെങ്ങനെ തിരിച്ചുപോകും എന്ന ആശങ്ക അവനിലുണ്ടായിരുന്നു.. എല്ലാം ചെയ്യുമ്പോൾ അതുമാത്രം ഓർത്തില്ല.. വീട്ടിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും.. എന്തായാലും അച്ഛന് മനസിലാകും.. സംഭവിക്കാനുള്ളത് സംഭവിച്ചു.. വരുന്നത് വരുന്നേടത്തുവെച്ചു"".. അവന്റെ ചിന്തകൾ കാടുകയറി..
"മോനെന്താ കാര്യമായി ആലോചിക്കുന്നത്.."കടക്കാരന്റെ ചോദ്യമാണ് കാർത്തിക്കിനെ ചിന്തകളില്നിന്നും ഉണർത്തിയത്..
"അല്ല.. ഇവിടെ താമസിക്കാൻ വല്ല സൗകര്യവും കിട്ടുവോ.." അവൻ തെല്ലാശങ്കയോടെ തന്നെ ചോദിച്ചു..
"ഇവിടടുത്തു അങ്ങനെയുള്ള സൗകര്യങ്ങളൊന്നുവില്ല കുഞ്ഞേ.. അതൊക്കെ പട്ടണത്തിലെ ഉള്ളു.. ഇവിടെ വലിയ ഒരു വീടുള്ളത് വല്യക്കാട്ടാ.. നാരായണമേനോൻ.. അവിടിപ്പോ പ്രായമായ അദ്ദേഹവും രണ്ടു പെണ്കുട്യോളും മാത്രേ താമസമുള്ളു.. മകൻ പ്രഭാകരമേനോനും കുടുംബവും പട്ടണത്തിലാ.. അവിടെ ചോദിച്ചാൽ ചിലപ്പോ…ഈ നാട്ടിൽ കറണ്ട് ഉള്ള ഒരെയൊരുവീടാ.." അയാൾ ഒരുനിമിഷം ആലോചിച്ചു..
പെട്ടെന്ന് അയാളുടെ കണ്ണുകൾ തിളങ്ങി.. മുഖത്തു ഒരു ചിരി വിടർന്നപോലെ..
"ദേവയാനികൊച്ചു.. " അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.. പെട്ടെന്ന് കാർത്തിക്കിനെ നോക്കി തുടർന്നു.."ദേ ആ പോകുന്നതാ ദേവയാനിക്കൊച്ചു… ഞാൻ പറഞ്ഞ വല്യക്കാട്ടെ കുട്ടിയാണ്.. തയ്പ്പു പഠനം കഴിഞ്ഞു തറവാട്ടിലൊട്ടാ.."
കാർത്തിക് തിരിഞ്ഞുനോക്കി.. മണ്ണിട്ട വീഥിയിലൂടെ നടന്നുനീങ്ങുന്ന ഒരു പെണ്കൊടി.. ഒരു നീലനിറത്തിലുള്ള ധാവണി ആണ് ധരിച്ചിരിക്കുന്നത്.. പുറകു മാത്രമേ കാണുന്നുള്ളൂ.. നിതംബങ്ങളിൽ തട്ടിത്തെറിക്കുന്ന മനോഹരമായി പിന്നിയിട്ടിരിക്കുന്ന മുടിയിഴകൾ.. മനോഹരിയാണെന്നു കണ്ടാലേ അറിയാം..
"ഞാൻ ആ കുട്ടിയുടെകൂടെ പോയാലോ.." കാർത്തിക് പെട്ടെന്ന് ചോദിച്ചു..
അയാൾ അല്പം ആലോചിച്ചു..
"ശങ്കരന്റെ വീട് അവിടടുത്താണ്.. ഇവൻ കൂടെവന്നു കാണിച്ചുതരും.."
കാർത്തിക് അകത്തുകയറി ബാഗ് കയ്യിലെടുത്തു..
"എത്രയാണ് ചേട്ടാ.."
"അമ്പതു പൈസ.. മൊത്തം.."
കാർത്തിക് അല്പം അതിശയത്തോടെ തലയുയർത്തി
💬 Comments
View all comments