Chapter Title : ടൈംമെഷീൻ 3 [KOchoonj]
കാർത്തിക്കും..
……
കടയിൽ ഗ്ളാസ്സുകൾ കഴുകുന്ന ശങ്കുണ്ണി.. കടയിൽ മൂന്നാലുപേർ ചായ കുടിക്കുന്നുണ്ട്.. പെട്ടെന്ന് ഒരു അംബാസിഡർ കാർ അവിടെ വന്നുനിന്നു.. എല്ലാവരും അങ്ങോട്ടുനോക്കി..
കാറിൽനിന്നിറങ്ങിയ പ്രഭാകരമേനോൻ.. ഒരു പഴയരീതിയിലുള്ള പാന്റും ഷർട്ടുമാണ് വേഷം.. പാള പോലത്തെ പാന്റാണ്.. പഴയ ജയന്റെ സിനിമകളിൽ ഒക്കെ കാണുന്നതുപോലെ.. മുടി അല്പം നരച്ചിട്ടുണ്ട്.. നരച്ചുതുടങ്ങിയ മീശയും ചുണ്ടുകളിൽ എരിയുന്ന ഒരു സിഗരറ്റും.. പ്രഭാകരമേനോനെ കണ്ടു കടക്കാരൻ ശങ്കുണ്ണി വിനയപൂർവ്വം ഒന്നു ചിരിച്ചു..
"എന്തുണ്ട് ശങ്കുണ്ണി വിശേഷങ്ങൾ.. "
"സുഖമായി പോകുന്നു അങ്ങുന്നെ.. ഞാനും വിചാരിച്ചു നമ്മുടെ നാട്ടിൽ കാർകണ്ടപ്പോ.. അങ്ങു പട്ടണത്തില്നിന്നും വരുമ്പോ മാത്രമാണ് ഇവിടെ കാർ കാണുന്നത്.."
അയാൾ അതുപറഞ്ഞപ്പോൾ പ്രഭാകരൻ ഒന്നു ചിരിച്ചു..
പെട്ടെന്ന് വണ്ടിയില്നിന്നും അയാളുടെ ഭാര്യ ലളിതയും മകൾ രേവതിയും ഇറങ്ങി.. കൂടെ ഒരു ചെറുപ്പക്കാരനും.. ലളിത ഒരു സാരിയാണ് ഉടുത്തിരിക്കുന്നത്.. വർണാഭമായ ഒരു സാരി.. മുഖത്തു പൗഡർ നന്നായി തേച്ചുപിടിപ്പിച്ചതായി തോന്നും.. ഒരു കൊച്ചമ്മ ഭാവം മുഖത്തുണ്ട്.. രേവതി ഒരു പാവാടയും ടോപ്പുമാണ് ഉടുത്തിരുന്നത്.. ഇരുനിറമെങ്കിലും നല്ല വടിവൊത്ത ശരീരം.. കണ്ണുകളിൽ കരിമഷിയെഴുതിയിരിക്കുന്നു.. മുടി തലയിൽ നന്നായി കെട്ടി അതിൽ ഒരു പൂ കുത്തിയിരിക്കുന്നു.. അവൾ കൂടെയുള്ള ചെറുപ്പക്കാരന്റെ കയ്യിൽ പിടിച്ചാണിരിക്കുന്നത്.. ചെറുപ്പക്കാരൻ പാന്റും ഷർട്ടും തന്നെയാണ് ഉടുത്തിരിക്കുന്നത്.. പാള പാന്റും ലൂസായി വലിയ കോളറോടുകൂടിയ ഒരു ഷർട്ടും.. അയാൾ ഒരു കറുത്ത ഗ്ലാസ്സും ധരിച്ചിരിക്കുന്നു.. അല്പം നീണ്ട മുടിയും വീതുളിപോലെത്തെ കൃതാവും കട്ടികുറഞ്ഞ മീശയുമെല്ലാം ഒരു പഴയകാല സിനിമാനടനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ് അയാൾക്ക്..
കടയിലെ എല്ലാവരും അവരെ
💬 Comments
View all comments